Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ പീഡനം; പ്രീതി സിന്റയുടെ സഹോദരന്‍ വെടിവെച്ച് ആത്മഹത്യ ചെയ്തു

രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. ഒരെണ്ണം നിതിന്റെ കാറില്‍ നിന്നും മറ്റൊന്നും വീട്ടില്‍നിന്നുമാണ് കണ്ടെടുത്തത്

ഷിംല: ഭാര്യയും ഭാര്യവീട്ടുകാരും പീഡിപ്പിക്കുകയാണെന്നുകാട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചശേഷം ബോളിവുഡ് നടി പ്രീതി സിന്റയുടെ കസിന്‍ സഹോദരന്‍ ആത്മഹത്യ ചെയ്തു. പ്രീതിയുടെ സഹോദരന്‍ നിതിന്‍ ചൗഹാന്‍ ആണ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. ഷിംലയിലെ വീട്ടിനടുത്ത് കാറിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. ഒരെണ്ണം നിതിന്റെ കാറില്‍ നിന്നും മറ്റൊന്നും വീട്ടില്‍നിന്നുമാണ് കണ്ടെടുത്തത്. ഭാര്യയും അവരുടെ വീട്ടുകാരുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് പരിഗണിക്കുന്നതിനിടെയാണ് ആത്മഹത്യ.

Preity Zinta's cousin commits suicide

നാലു പേജുകള്‍ വീതമുള്ളതാണ് രണ്ട് ആത്മഹത്യാ കുറിപ്പുകളുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടെണ്ണത്തിലും ഭാര്യവീട്ടുകാരെ കുറ്റപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ചതായും മകനെ കാണാന്‍ അനുവദിച്ചില്ലെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ നിതിന്റെ ഭാര്യവീട്ടുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

അര്‍ധരാത്രിവരെ നിതിന്‍ വീട്ടിലുണ്ടായിരുന്നതായി അമ്മയുടെ മൊഴിയില്‍ പറയുന്നു. പിന്നീട് കാറുമായി പുറത്തേക്ക് പോയി. രാത്രിയില്‍ ഡ്രൈവിങ്ങിന് പോകുന്ന പതിവുണ്ടായിരുന്നു. രാവിലെയോടെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നിതിന്റെ ഫോണ്‍ ഫോറിന്‍സിക് പരിശോധനയ്ക്കായി അയച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+