കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

150 രൂപയില്‍ തുടങ്ങി 30 കോടിയില്‍!! ഉന്തുവണ്ടിയില്‍ നിന്ന് ഹോട്ടല്‍ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ

ആരോടും പറയാതെ ഗണപതി മുംബൈയിലേക്ക് ണ്ടികയറി. വീട്ടുകാരുടെ ഭാരം ഇറക്കിവയ്ക്കാന്‍ സ്വയം ഭാരമെടുക്കാന്‍ തയ്യാറാകുകയായിരുന്നു.

  • By Ashif
Google Oneindia Malayalam News

കുടുംബ ഭാരം തോളിലേറ്റിയ യുവാവ് തന്റെ പ്രതിസന്ധികളെ പുഞ്ചിരിയോടെ മറികടന്ന കഥയാണ് പ്രേം ഗണപയുടെ ജീവിതം. തമിഴ്‌നാട്ടിലെ തൂത്തുകുടിക്കാരന്‍ പട്ടിണി സഹിക്കാതെ നാട് വിട്ടതോടെ തുടങ്ങുന്ന കഥയില്‍ ആശ്ചര്യപ്പെടുത്താന്‍ ഒന്നും കൂട്ടിചേര്‍ക്കേണ്ട ആവശ്യമില്ല. ഭാവിയെ കുറിച്ച് സ്വപ്‌നം കാണുകയും യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കുകയും മാത്രമേ ചെയ്തുള്ളൂ ഇദ്ദേഹം. പക്ഷേ, ഉന്തുവണ്ടി തള്ളി ദിവസങ്ങള്‍ കഴിച്ച ആ യുവാവിന് ഇന്ന് കോടികളുടെ ബിസിനസാണുള്ളത്. വിവിധ രാജ്യങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ബിസിനസ് സാമ്രാജ്യം. ഏതൊരു വ്യക്തിക്കും പ്രചോദനമാണ് ഈ ജീവിതം, അതിലേറെ രസകരവും....

 കുടുംബം

കുടുംബം

അഞ്ചു സഹോദരന്‍മാരും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബമായിരുന്നു ഗണപതിയുടേത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പിതാവിന്റെ കൃഷിയില്‍ നഷ്ടം സംഭവിക്കുന്നത്. പിന്നീട് പാടെ തളര്‍ന്ന അച്ഛന് കൈത്താങ്ങാകുക എന്നത് മാത്രമായിരുന്നു ആ പയ്യന്റെ മുന്നിലുള്ള വഴി.

വണ്ടികയറി

വണ്ടികയറി

എന്നാല്‍ ആരോടും പറയാതെ ഗണപതി മുംബൈയിലേക്ക് ണ്ടികയറി. വീട്ടുകാരുടെ ഭാരം ഇറക്കിവയ്ക്കാന്‍ സ്വയം ഭാരമെടുക്കാന്‍ തയ്യാറാകുകയായിരുന്നു. മുംബൈയില്‍ അത്ര സുഖമുള്ള അനുഭവങ്ങളായിരുന്നില്ല ഗണപതിയെ കാത്തിരുന്നത്.

ഭാഷയറിയാത്ത നാട്ടില്‍

ഭാഷയറിയാത്ത നാട്ടില്‍

ഒന്നാമത് ഗണപതി തമിഴ്‌നാട്ടുകാരനാണ് എന്നതു തന്നെ പ്രശ്‌നം. ഹിന്ദി ഒട്ടും അറിയില്ല. എങ്കിലും എവിടെയെങ്കിലും തന്റെ കുടുംബത്തെ രക്ഷിക്കാന്‍ പച്ചത്തുരുത്ത് കാണുമെന്ന പ്രതീക്ഷയില്‍ ഗണപതി മുംബൈ ജീവിതം തുടങ്ങി.

തിരി തെളിയുന്നു

തിരി തെളിയുന്നു

17ാം വയസിലാണ് ഗണപതി മുംബൈയിലെത്തിയത്. ജോലി തേടി ദിവസങ്ങള്‍ അലഞ്ഞു. പരിചയക്കാരെ ആരെയും തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് പലരുമായും പരിചയപ്പെട്ടു. തുടര്‍ന്നാണ് ഒരു ബേക്കറിയില്‍ ആളെ ആവശ്യമുണ്ടെന്ന്് അറിഞ്ഞത്.

150 രൂപ ശമ്പളം

150 രൂപ ശമ്പളം

കടക്കാരനെ പോയി കണ്ടു. പാത്രം കഴുകലാണ് ജോലി. മാസത്തില്‍ 150 രൂപ ശമ്പളം കിട്ടും. ഒടുവില്‍ ആ ജോലിയില്‍ തുടങ്ങി. ബേക്കറിയിലെ ജോലി കഴിയുമ്പോള്‍ വളരെ വൈകും. അങ്ങനെ ഉറക്കവും ബേക്കറിയില്‍ തന്നെയാക്കി.

കൂടുതല്‍ ബേക്കറികളില്‍

കൂടുതല്‍ ബേക്കറികളില്‍

രണ്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് പുതിയ ആശയം വന്നത്. സമാനമായ ജോലി വിവിധ സ്ഥലങ്ങളില്‍ ചെയ്യുക. അങ്ങനെ ഒന്നില്‍ കൂടുതല്‍ ബേക്കറികളില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. വളരെ പ്രയാസകരമായിരുന്നു ആ ദിനങ്ങളെന്ന് ഗണപതി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വീണ്ടും പാത്രം കഴുകി

വീണ്ടും പാത്രം കഴുകി

പിന്നീട് കുറച്ചുകാലം ചെമ്പൂരിലെ ഹോട്ടലിലേക്ക് ബ്രഡ്ഡുകള്‍ എത്തിക്കുന്ന ജോലി ചെയ്തു. തുടര്‍ന്ന് നവി മുംബൈയിലേക്ക് മാറി. അവിടെയുള്ള ഒരു റസ്‌റ്റോറന്റില്‍ ജോലി ആരംഭിച്ചു. വലിയ ജോലി ഒന്നുമല്ല, പാത്രം കഴുകല്‍ തന്നെ.

ഉന്തുവണ്ടി വാങ്ങി

ഉന്തുവണ്ടി വാങ്ങി

1992 ആയപ്പോഴേക്കും ഗണപതി കുറച്ച് പണം സമ്പാദിച്ചു. എന്നിട്ട് ഉന്തുവണ്ടി വാങ്ങി. അതില്‍ ഇഡ്‌ലിയും ദോശയുമുണ്ടാക്കി വില്‍പ്പന തുടങ്ങി. വാഷി റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു ഈ തട്ടുകട.

ശല്യം വേറെയും

ശല്യം വേറെയും

ഉന്തുവണ്ടി വാങ്ങാന്‍ പണം തികയാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഇടക്കിടെ എത്തി എല്ലാം അടിച്ചുപൊളിക്കും. ദേഷ്യപ്പെട്ട് സംസാരിക്കും. എങ്കിലും ഗണപതി പിന്‍മാറിയില്ല.

കംപ്യൂട്ടര്‍ പഠനം

കംപ്യൂട്ടര്‍ പഠനം

പ്രതീക്ഷ കൈവിടാതെ മുന്നേറിയതാണ് ഗണപതിയുടെ ജീവിതം മാറ്റി മറിച്ചത്. ഗണപതിക്കൊപ്പം റൂമിലുണ്ടായിരുന്ന വിദ്യാസമ്പന്നരായ സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന് പ്രചോദനമായത്. അവരില്‍ നിന്നാണ് ഗണപതി കംപ്യൂട്ടര്‍ പരിജ്ഞാനം നേടിയത്.

ജീവിതം മാറുന്നു

ജീവിതം മാറുന്നു

കംപ്യൂട്ടര്‍ പഠിക്കുന്നത് ഗുണം ചെയ്യുമെന്ന് മനസിലാക്കിയ ഗണപതി ജോലിക്കിടെ രണ്ട് മണിക്കൂര്‍ അതിനായി മാറ്റിവച്ചു. നിരവധി ബിസിനസ് സംരഭകരെ കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. കംപ്യൂട്ടറിലും ബിസിനസുകാരെ പറ്റി തിരക്കി. അവര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശദമായി അവലോകനം ചെയ്തു.

സ്വന്തമായി കട

സ്വന്തമായി കട

മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റിനെ കുറിച്ച് വായിച്ചതാണ് ഗണപതിയെ കൂടുതല്‍ ചിന്തിപ്പിച്ചത്. പിന്നീടാണ് ഗണപതി സ്വന്തമായി ഒരു റസ്‌റ്റോറന്റ് തുടങ്ങാന്‍ തീരുമാനിച്ചത്. 1997ല്‍ വാടകക്ക് ഒരു കടയെടുത്തു. മാസം 5000 രൂപ വാടക.

പ്രേം സാഗര്‍ ദോശ പ്ലാസ

പ്രേം സാഗര്‍ ദോശ പ്ലാസ

പ്രേം സാഗര്‍ ദോശ പ്ലാസ എന്ന പേരില്‍ തുടങ്ങിയ ആ സ്ഥാപനമാണ് പ്രേം ഗണപതിയുടെ തലവര മാറ്റിയത്. ദോശയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ തരം ദോശകള്‍. വ്യത്യസ്ത കറികള്‍. അതോടെ കടയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.

105 തരം ദോശകള്‍

105 തരം ദോശകള്‍

26 തരം ദോശകളാണ് ഗണപതിയുടെ കടയില്‍ ഉണ്ടാക്കിയിരുന്നത്. അതുപോലെ കറികളും. 2002ല്‍ ദോശകളുടെ എണ്ണം 105 ആയി. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

മാളില്‍ സൗകര്യം

മാളില്‍ സൗകര്യം

ഗണപതിയുടെ സ്ഥാപനത്തിന് തൊട്ടടുത്ത് വന്ന കൂറ്റന്‍ മാളില്‍ ഒരു സൗകര്യം അദ്ദേഹത്തിന് ലഭിച്ചു. നേരത്തെ പല മാളുകളിലും അവസരം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അപ്പോഴാണ് ഈ സെന്റര്‍ വണ്‍ മാളിലെ അവസരം ഇങ്ങോട്ട് തേടിയതെത്തിയത്. ഗണപതി അതില്‍ പിടിച്ചുകയറി.

45 ഔട്ട്‌ലെറ്റുകള്‍

45 ഔട്ട്‌ലെറ്റുകള്‍

ഇന്ന് ദോശ പ്ലാസക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 45 ഔട്ട് ലെറ്റുകളുണ്ട്. വിദേശത്ത് ഏഴെണ്ണവും. യുഎഇ, ഒമാന്‍, ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ദോശ ഔട്ട്‌ലെറ്റുകള്‍. പ്രതിമാസം 30 കോടിയുടെ വരുമാനമുണ്ട് ഇന്ന് ഗണപതിക്ക്.

കോടീശ്വരനായ വ്യവസായി

കോടീശ്വരനായ വ്യവസായി

ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധിക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് മാതൃകയാണ് ഗണപതിയുടെ ജീവിതം. പ്രയാസങ്ങളില്‍ തളരാതെ മുന്നോട്ട് പോയതാണ് ഗണപതിയെ ഇന്ന് കോടീശ്വരനായ വ്യവസായി ആക്കി മാറ്റിയത്. ഇന്ന് ഗണപതിയുടെ കുടുംബം മൊത്തം വിശാലമായ സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങളും വ്യവസായത്തില്‍ സഹകരിക്കുന്നു.

English summary
From earning Rs 150 a month to running a Rs 30 crore business, here’s the story of Prem Ganapathy’s Dosa Plaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X