'പ്രേമത്തില്‍' പോലീസ് പണി തുടങ്ങി... വിസ്മയ മാക്സില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പുകള്‍ പുറത്തായതില്‍ ഇനി ആരൊക്കെ കുടുങ്ങും എന്ന് മാത്രം നോക്കിയാല്‍ മതി. ആന്റി പൈറസി സെല്‍ 'ശരിയ്ക്കും' അവരുടെ പണി തുടങ്ങിക്കഴിഞ്ഞു.
സിനിമ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തിരുവനന്തപുരത്തെ പ്രമുഖ സ്റ്റുഡിയോ ആയ ഏരീസ് വിസ്മയ മാക്സില്‍ പോലീസ് തെളിവെടുക്കുന്നുണ്ട് .
ഫൈനല്‍ എഡിറ്റിംഗ് നടത്തിയ സ്റ്റുഡിയോയില്‍ നിന്നായിരിക്കാം സിനിമ പുറത്ത് പോയതെന്ന നിഗമനത്തിലാണ് ചിലര്‍. സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്താക്കിയതില്‍ ഗൂഢാലോചയുണ്ടോ എന്നും സംശയിക്കാവുന്നതാണ്.

ചോര്‍ന്നത് എവിടെ നിന്ന്
സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ എഡിറ്റിങ് സ്റ്റുഡിയോവില്‍ നിന്നോ ആയിരിക്കാം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.

പ്രിയദര്ശന് പറയുന്നു
സംവിധായകനായ പ്രിയദര്ശന് പറയുന്നത് സിനിമയുടെ പകര്‍പ്പ് ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെ ആയിരിയ്ക്കുമെന്നാണ്.

പ്രിയനെതിരെ
എന്നാല്‍ പ്രിയദര്ശന്റേ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോവില്‍ നിന്നോ ബി ഉണ്ണികൃഷ്ണന്റെ സ്റ്റുഡിയോവില്‍ നിന്നോ ആകാം സിനിമ ചോര്‍ന്നതെന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.

ഫൈനല്‍ മിക്സിങ്
സിനിമയുടെ ഫൈനല്‍ മിക്സിങ് നടന്നത് പ്രിയദര്‍ശന്റെ ഉടനസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോവില്‍ ആണ്. ഈ സ്റ്റുഡിയോവില്‍ നിന്ന് തന്നെയാണ് 'പുലി' സിനിമയുടെ ടീസര്‍ ചോര്‍ന്നത്.

എഡിറ്റിങ് സ്റ്റുഡിയോ
എന്നാല്‍ സിനിമയുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കിയത് ബി ഉണ്ണികൃഷ്ണന്റെ തിരുവനന്തപുരത്തുള്ള ഏരീസ് വിസ്മയ മാക്സ് സ്റ്റുഡിയോവില്‍ നിന്നാണ്.

ഛായാഗ്രാഹകന്‍
സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തായത് സംബന്ധിച്ച് ഒരു ഛായാഗ്രാഹകനെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിസ്മയ മാക്സില്‍
തിരുവനന്തപുരത്തെ വിസ്മയ മാക്സ് സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്ന് തെളിവെടുത്തു.

അണിയറക്കാര്‍
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഈ വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ പിടിയിലായാല്‍ വഞ്ചനാ കുറ്റത്തിനും കേസെടുക്കും.

സെന്‍സര്‍ ബോര്‍ഡും അന്വേഷിയ്ക്കുന്നു
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് സംബന്ധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡും അന്വേഷിയ്ക്കും. ഇതിനായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ അടുത്ത ആഴ്ച കേരളത്തിലെത്തും.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications