വിവാഹവാഗ്ദാനം നല്‍കിയാല്‍ പിന്നെ ബലാത്സംഗമല്ലെന്ന്
ദില്ലി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം വേശ്യാവൃത്തിക്ക് സമാനമാണെന്ന് ദില്ലി കോടതി. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ അധാര്‍മികമാണ്. അത് മതങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. വിവാഹ വാഗ്ദാനം നല്‍കിക്കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗം അല്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ വാദം കേള്‍ക്കുകയായിരുന്നു ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വീരേന്ദ്ര ഭട്ട്.

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പിന്നീട് പുരുഷന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയാല്‍ പോലും അതിനെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും ജഡ്ജി വിശദീകരിച്ചു.പ്രായപൂര്‍ത്തിയായ ഒരു യുവതി വിവാഹ വാഗ്ദാനം വിശ്വസിച്ച് ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് യുവതിയുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
എന്തായാലും യുവതികള്‍ക്ക് കോടതിയുടെ വക ഒരു ഉപദേശവും ഉണ്ട്. ഇത്തരം ബന്ധങ്ങളുടെ വരുംവരായ്മളെ കുറിച്ച് യുവതികള്‍ക്ക് ബോധ്യമുണ്ടാകണം എന്ന്.












Click it and Unblock the Notifications