Get Updates
Get notified of breaking news, exclusive insights, and must-see stories!

നമസ്‌തേ ട്രംപിന് തയ്യാറായി അഹമ്മദാബാദ്; ശക്തമായ സുരക്ഷയൊരുക്കി പൊലീസ് സേന

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിക്ക് അഹമ്മദാബാദ് നഗരം തയ്യാറായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപിനോടൊപ്പം ഫെബ്രുവരി 24നാണ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം പരിപാടി നടക്കുന്ന 4 കിലോമീറ്റര്‍ പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പോലീസ് കണ്‍ട്രോള്‍ റൂം വാനുകള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വാഹനങ്ങള്‍ തുടങ്ങിയവ അഹമ്മദാബാദ് സിറ്റി പോലീസ് മേധാവിയുടെ ഓഫീസിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഇന്ദിരാ പാലത്തില്‍ 20 പൊലീസ് കണ്‍ട്രോള്‍ റൂം വാനുകള്‍ മോക്ക് ഡ്രില്‍ നടത്തി. അതേസമയം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റസിഡന്‍ഷ്യല്‍ സൊസൈറ്റികളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

trump

യുഎസ് ആസ്ഥാനമായുള്ള രഹസ്യ സേവന സംഘം, എസ്പിജി, എന്‍എസ്ജി, എന്നീ ടീമുകള്‍ ഇതിനോടകം തന്നെ നഗരത്തിലെത്തി പ്രാദേശിക പൊലീസുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. കറുത്ത കുപ്പായം ധരിച്ച രഹസ്യ സേവന ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സബര്‍മതി ആശ്രമം, മൊട്ടേര സ്‌റ്റേഡിയം, വിമാനത്താവള പരിസരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. രണ്ട് വേദികളിലെ സുരക്ഷയ്ക്ക് പുറമേ മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള 22 കിലോമീറ്റര്‍ ദൂരമുള്ള റോഡ്‌ഷോയും സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

2019 സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയുടെ മാതൃകയിലാണ് നമസ്‌തേ ട്രംപ് പരിപാടി നടത്താന്‍ പദ്ധതിയിടുന്നത്. ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, ബിസിനസ്സ് നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, എന്‍ആര്‍ഐകള്‍ തുടങ്ങി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയടങ്ങുന്ന 1.25 ലക്ഷം പേര്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച രാവിലെയോടെ 1,500ഓളം എന്‍ആര്‍ഐകള്‍ അഹമ്മദാബാദിലേക്ക് എത്തുമെന്ന് ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡ്യ പറഞ്ഞു. ബിസിനസുകാര്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+