കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫിനും ഗീത ഗോപിനാഥിനുമെനെതിരെ ആക്രമണം ഉണ്ടായേക്കും; മുന്നറിയിപ്പുമായി പി ചിദംബരം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച അന്താരാഷ്ട്ര നാണ്യ നിധിയേയും അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥിനെതിരെയുമാണ് കേന്ദ്രസര്‍ക്കാര്‍ ഇനി ആക്രമണം നടത്താന്‍ പോകുകയെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിനെതിരെ ആദ്യമായി രംഗത്തെത്തിയ ആളാണ് ഗീത ഗോപിനാഥ്. അതിനാല്‍ തന്നെ ഗീതയ്ക്കും ഐഎംഎഫിനുമെതിരായ ആക്രമണം പ്രതിരോധിക്കാന്‍ തയ്യാറായിരിക്കണമെന്ന് ചിദംബരം മുന്നറിയിപ്പ് നല്‍കി.

hidambaram-b

ഇത്തരമൊരു സാഹചര്യത്തില്‍ പുനരവലോകനം വെറും കെട്ടുകാഴ്ച മാത്രമാണെന്നും സ്ഥിതി ഇതിലും താഴെയാകാനാണ് സാധ്യതയുണ്ടെന്നും പി ചിദംബരം പറഞ്ഞു.ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. അതായത് വെറും മൂന്ന് മാസത്തിനിടെ 1.3 ശതമാനം വളര്‍ച്ചയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും നോണ്‍ ബാങ്കിംഗ് മേഖലയിലെ വായ്പാ വളര്‍ച്ചയിലെ ഇടിവും കാരണം ആഭ്യന്തര ഡിമാന്റ് പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് ഈ മാസമാദ്യം സര്‍ക്കാര്‍ പ്രവചിച്ചത്. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയാണ് ഇത്. അടുത്ത മാസം വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക മേഖലയിലെ ഉത്തേജനത്തിനായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വരാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ ഐഎംഎഫ് നിരീക്ഷിക്കുമെന്നും ഏപ്രിലില്‍ നടക്കുന്ന അടുത്ത വിലയിരുത്തലില്‍ ഇത് പരിഗണിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യയിലെ മാന്ദ്യം ലോകമെമ്പാടുമുള്ള വളര്‍ച്ചയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് ആഗോള പ്രവചനം 0.1 ശതമാനം കുറച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Prepare For Attack On IMF, Gita Gopinath says chitambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X