രാമക്ഷേത്ര നിര്‍മ്മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: ഇന്ത്യയില്‍ രാമക്ഷേത്രം പണിയുക എന്നതാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. സംസ്‌കാരത്തെ ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണെന്ന് മോഹന്‍ ഭാഗവത് പറയുന്നു. രാമന്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ രാമക്ഷേത്രം പണിയേണ്ടത് അനിവാര്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഐക്യമാണ് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളിനോടുള്ള ബഹുമാന സൂചകമായി രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കണമെന്ന് കഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കളും വ്യക്തമാക്കിയിരുന്നു.

രാമന്റെ ജന്മസ്ഥലത്ത് അദ്ദേഹത്തിന് ക്ഷേത്രം പണിയുക എന്നു മാത്രമല്ല ലക്ഷ്യം. ധാര്‍മ്മിക മൂല്യങ്ങളുടെ പ്രതിഫലനം ഇന്ത്യ കാത്തുസൂക്ഷിക്കുന്നുവെന്നതിനു തെളിവാകണം രാമക്ഷേത്രമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. എത്ര വര്‍ഷം എടുത്താലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അക്രമങ്ങള്‍ക്ക് ഇരയാകുന്നത് ഹിന്ദു ക്ഷേത്രങ്ങളാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്. ഇതു തള്ളികളയേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications