ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്
ദില്ലി: ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ എന്ത് നീക്കത്തിനും സജ്ജമാണെന്ന് രാജ്യസഭാംഗങ്ങളെയും രാജ്യത്തെ ജനങ്ങളെയും അറിയിക്കാൻ ആഗ്രഹിക്കുന്നതായും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ലൈൻ ഓഫ് ആകച്വൽ കൺട്രോളിനെ മാനിച്ചുകൊണ്ട്
അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആശങ്കൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പരമാധികാരം സംബന്ധിച്ച വിഷയങ്ങളെ ഇന്ത്യ വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് ധരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ സൂപ്പർ നീക്കം.! ലക്ഷ്യം ഒന്ന് മാത്രം; പദ്ധതികൾ ഇങ്ങനെ..!
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകളെ മാനിക്കുന്നുവെങ്കിൽ ചൈനയുടെ ഭാഗത്തുനിന്നുള്ള നിർമാണങ്ങൾ പൊളിച്ച് നീക്കണമെന്നും അതിർത്തിയിൽ രണ്ട് രാജ്യങ്ങൾക്കം ഇടയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
1993ലും 1996ലും ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ ചൈന ഏകപക്ഷീയമായി ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിർത്തിയിലെ ചൈനീസ് ഇടപെടലിന്റെ തോതും സംഘർഷവും നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമാണ്. ഞങ്ങൾ വിശ്വസിക്കുന്നത് സമാധാനപരമായ പരിഹാരത്തിലാണ് അതേ സമയം എന്തു തരം നീക്കത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന നിലവിലെ അതിർത്തി അംഗീകരിക്കുന്നില്ലെന്നു ഏപ്രിലിന് ശേഷം കിഴക്കൻ ലഡാക്കിൽ ചൈനയുടെ ഭാഗത്തുനിന്നുള്ള നിർമാണ പ്രവർത്തനങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മെയ് മാസത്തിൽ ഗാൽവൻ വാലിയിലും പാൻഗോങ് തടാകത്തിന് സമീപത്തും ചൈനീസ് സൈന്യം ഒന്നിലധികം തവണ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്ത്തി പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു.
മൂന്ന് തവണ അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോഴും ഇന്ത്യൻ സൈന്യം ആ നീക്കം തടയുകയായിരുന്നു. ഇന്ത്യൻ സൈനികർ ആവശ്യമുള്ളപ്പോഴെല്ലാം ക്ഷമയും ദൃഢനിശ്ചയവും ധൌര്യവും ധീരതയുമെല്ലാം പ്രകടിപ്പിച്ചുവെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. മറ്റൊരു ശ്രമത്തിൽ പാൻഗോങ് തടാകത്തിന് സമീപത്ത് പ്രകോപനം സൃഷ്ടിക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചു. എന്നാൽ ഇന്ത്യൻ സൈനികർ കൃത്യസമയത്ത് തന്നെ തിരിച്ചടിച്ചതോടെ ചൈനീസ് ശ്രമം പരാജയപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചൈന അക്സായ് ചിൻ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചു. കുടാതെ പാക് അധിനിവേശ കശ്മീരിലെ ഭൂമി പാകിസ്താൻ ചൈനയ്ക്ക് വിറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെക്കുറിച്ച് വ്യത്യസ്തമായ ധാരണകളാണുള്ളത്. ഇതാണ് രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിലേക്ക് നയിച്ചതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
'അന്നം തന്ന കൈക്ക് തന്നെ കൊത്തി'; സഭയില് രവി കിഷാന് മറുപടിയുമായി ജയബച്ചന്
കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ്, വീണ്ടും ചോദ്യം ചെയ്യും