ഞാനിവിടെയുണ്ട് പക്ഷെ ഒന്നും കേള്‍ക്കില്ല; ചെങ്കോട്ട പ്രസംഗത്തിനിടെ കെജ്രിവാളിന്റെ ഉറക്കം വൈറല്‍
ദില്ലി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുഖമായി ഉറങ്ങി.
അരവിന്ദ് കെജ്രിവാള്‍ മയങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കാനും ഒപ്പം ഭരണ നേട്ടങ്ങള്‍ എടുത്ത് പറയാനുമാണ് മോദി ശ്രമിച്ചത്.

എന്നാല്‍ മോദിയുടെ പ്രസംഗം നടക്കുന്ന സമയം വിഐപികളുടെ നിരയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന് സമീപത്ത് ഇരുന്ന കെജ്രിവാള്‍ മയങ്ങിപോകുകയായിരുന്നു. അതേസമയം പ്രസംഗം നിലവാരമില്ലാത്തതുകൊണ്ടാണ് കെജ്രിവാള്‍ ഉറങ്ങിയതെന്ന് ദില്ലി ഉപമുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
ദില്ലി അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി ഗവര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തുകയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദില്ലിയുടെ അധികാരം ഗവര്‍ണര്‍ക്കാണെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications