കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ച, പ്രതിരോധ മന്ത്രി കശ്മീരില്‍
Recommended Video

ദില്ലി/ശ്രീനഗര്‍: ബിജെപി മെഹ്ബൂബ മുഫ്തി സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ച ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കി. പിന്തുണ പിന്‍വലിച്ച വേളയില്‍ തന്നെ കശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഇക്കാര്യത്തിര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശയും അയച്ചിരുന്നു. ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന് കീഴിലായി. ജൂണ്‍ 20 ബുധനാഴ്ച മുതല്‍ ഗവര്‍ണര്‍ ഭരണമായിരിക്കും കശ്മീരില്‍. എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദേശം നല്‍കി. കശ്മീരിലെ രാഷ്ട്രീയ വിവരങ്ങള്‍ ഇങ്ങനെ...

ഞൊടിയിടയില്‍ എല്ലാം കഴിഞ്ഞു
മൂന്ന് വര്‍ഷമായി കശ്മീര്‍ ഭരിക്കുന്ന പിഡിപി-ബിജെപി സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് നിലംപൊത്തിയത്. സര്‍ക്കാരില്‍ നിന്ന് ബിജെപി അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. ശത്രു പ്രദേശമായി കശ്മീരിനെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് മെഹ്ബൂബ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി പിന്തുണ പ്രഖ്യാപിച്ച പിന്നാലെ മെഹ്ബൂബ മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ ആരും തയ്യാറല്ല
സര്‍ക്കാരുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയെയും സഹായിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല വ്യക്തമാകി. കോണ്‍ഗ്രസും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മെഹ്ബൂബയും അറിയിച്ചു. ഇതോടെയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രപതി തീരുമാനിച്ചത്.

കശ്മീര്‍ വീണ്ടും കത്തും
ദില്ലിയില്‍ ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു. കശ്മീരില്‍ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. പ്രതിരോധ മന്ത്രി നിര്‍മല സീതാരമന്‍ ഇന്ന് കശ്മീരിലെത്തും. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര തീരുമാനം. ഇതോടെ കശ്മീര്‍ വീണ്ടും കത്തുമെന്ന് ഉറപ്പായി.

ഭിന്നതക്ക് കാരണം
കശ്മീരി സംഘടനകളുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന നിലപാടാണ് മെഹ്ബൂബ മുഫ്തിക്ക്. എന്നാല്‍ ബിജെപി ഇതിനെ എതിര്‍ക്കുന്നു. മാത്രമല്ല കത്വ പീഡനക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതും ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായി. മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത്തിന്റെ കൊലപാതവും ഇരുപാര്‍ട്ടികളെയും രണ്ട് തട്ടിലാക്കി. തീവ്രവാദികള്‍ക്കെതിരെ ആക്രമണം തുടങ്ങാന്‍ കേന്ദ്രം തീരുമാനിച്ചതും ബന്ധം വഷളാക്കി.












Click it and Unblock the Notifications