Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസ് ബിആര്‍ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; അനുമതി നല്‍കി രാഷ്ട്രപതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകും. ഗവായിയുടെ നിയമനം രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു. ബി ആര്‍ ഗവായ് മെയ് 14 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് ആണ് വിരമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് നിയമന വിവരം പങ്ക് വെച്ചത്.

സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആണ് ബി ആര്‍ ഗവായ്. 2010-ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസുമാണ് ബി ആര്‍ ഗവായ്. ഏപ്രില്‍ 16-നാണ് ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പേര് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.

BR Gavai

നിലവിലുള്ള ചീഫ് ജസ്റ്റിസായ ഖന്നയ്ക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ഗവായി ആയിരുന്നു. ആറ് മാസത്തെ കാലാവധിയാണ് ഗവായിയ്ക്ക് ഉണ്ടായിരിക്കുക. 65 വയസ് തികയുന്ന ഡിസംബര്‍ 23-ന് അദ്ദേഹം പദവിയില്‍ നിന്ന് വിരമിക്കും. 1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് ഗവായിയുടെ ജനനം. ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്നാണ് മുഴുവന്‍ പേര്.

1985 ല്‍ ആണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ രാജ എസ് ബോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷം 1987 ല്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടനാ, ഭരണ നിയമങ്ങളില്‍ ആണ് ജസ്റ്റിസ് ഗവായ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നാഗ്പൂര്‍, അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, അമരാവതി സര്‍വകലാശാല, സികോം, ഡിസിവിഎല്‍ തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പൗര, വിദ്യാഭ്യാസ സ്ഥാപനങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചു.

1992 ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. പിന്നീട് 2000-ല്‍ അതേ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2003 നവംബര്‍ 14-ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി.

ജസ്റ്റിസ് ഗവായ് 2005-ല്‍ സ്ഥിരം ജഡ്ജിയായി. മുംബൈയിലെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 മെയ് 24-നാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+