കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്ന സംസ്‌കാരങ്ങളുടെ ജനാധിപത്യം, പല ഭാഷകള്‍ ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി

രാജ്യത്തിന്റെ ഭിന്നസംസ്‌കാരത്തെയും സ്ത്രീശാക്തീകരണവും, ഭാഷയുമെല്ലാം അടങ്ങുന്നതായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ റിപബ്ലിക്ക് ദിന പ്രസംഗം

Google Oneindia Malayalam News
draupati murmu

ദില്ലി: 74ാം റിപബ്ലിക്ക് ദിനത്തിന്റെ ആഘോഷവേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യയുടെ ഭിന്ന സംസ്‌കാരങ്ങളെയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ ഉയര്‍ത്തി കാണിച്ചതും പ്രകീര്‍ത്തിച്ചതും.

ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന നിലയില്‍ വിജയിച്ചത് വിഭിന്നമായ സംസ്‌കാരങ്ങളും, ഭാഷകളും ഉള്ളത് കൊണ്ടാണെന്ന് മുര്‍മു പറഞ്ഞു. പലവിധ ഭാഷകളും സംസ്‌കാരങ്ങളും നമ്മളെ വിഭജിക്കുകയല്ല ഒന്നിപ്പിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രപതി പറഞ്ഞു.

draupadi murmu 1

രാഷ്ട്രപതിയായതിന് ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ റിപബ്ലിക്ക് ദിന പ്രസംഗമാണിത്. കഴിഞ്ഞ ജൂലായ് 25നാണ് അവര്‍ രാഷ്ട്രപതി സ്ഥാനത്തെത്തിയത്.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സംയുക്ത ശക്തി നമ്മുടെ രാജ്യത്ത് ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുശാന്തന്‍, എന്ന ആശയം ഉയര്‍ത്തി പിടിക്കാന്‍ സഹായിച്ചവരാണ്.

രാജ്യപുരോഗതിക്കായി സംഭാവന നല്‍കുന്ന ഓരോ പൗരനെയും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. മുപ്പത് മിനുട്ടോളം നീണ്ടുനില്‍ക്കുന്ന പ്രസംഗമാണ് അവര്‍ നടത്തിയത്. വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് കൊണ്ടായിരുന്നു അവരുടെ പ്രസംഗം.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

ഇന്ത്യയുടെ ജി20 പ്രസിഡന്‍സി, ഇക്കോണമി, സ്ത്രീ ശാക്തീകരണം, ഗഗന്‍യാന്‍ പദ്ധതി എന്നിവയെല്ലാം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു.

ഇന്ത്യ ജി20 പ്രസിഡന്റ് പദവി വഹിക്കുന്നത് ജനാധിപത്യത്തെയും ബഹുമുഖത്തെയും നയിക്കുന്നതിനുള്ള അവസരമാകും. മെച്ചപ്പെട്ട ലോകത്തെ വാര്‍ത്തെടുക്കുന്നതിനുള്ള കൃത്യമായ ഇടമാണത്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ കൃത്യമായ വേദിയാണ് ജി20 എന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിന് കീഴില്‍ ജി20 കൂടുതല്‍ മികവോടെ പ്രവര്‍ത്തിച്ച്, എല്ലാവര്‍ക്കും വേണ്ടിയുള്ള മികച്ചൊരു ലോകക്രമം തന്നെ രൂപപ്പെടുത്തുമെന്ന് ഉറപ്പാണെന്ന് മുര്‍മു പറഞ്ഞു.

അതേസമയം കൊവിഡിനെ തുടര്‍ന്ന് ലോക സാമ്പത്തിക മേഖല തന്നെ താളംതെറ്റി നില്‍ക്കുമ്പോള്‍ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് ഘടനയിലാണ് ഇടംപിടിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.

അതേസമയം നമ്മുടെ സമ്പദ് ഘടന മികച്ച നിന്നത് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഇടപെടല്‍ കൊണ്ടാണ്. ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതികളുണ്ടെന്നും മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനെ പ്രശംസിച്ച് കൊണ്ട് മുര്‍മു പറഞ്ഞു.

സ്ത്രീ ശാക്തീകരണവും, ലിംഗ തുല്യതയും വെറും മുദ്രാവാക്യങ്ങളെന്ന് നമ്മള്‍ തെളിയിച്ചു. ഈ രണ്ട് കാര്യത്തിലും വലിയ മുന്നേറ്റം സാധ്യമായിട്ടുണ്ട്. നമ്മുടെ നാളെയെ പടുത്തുയര്‍ത്താന്‍ സ്ത്രീകള്‍ക്കാണ് സാധിക്കുകയെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

സ്ത്രീകളുടെ കരുത്തും, പ്രാമുഖ്യം വര്‍ധിച്ച് വരികയാണ്. അവര്‍ തന്നെയായിരിക്കും ഇത്തവണത്തെ റിപബ്ലിക്ക് ദിന പരേഡിലെ പ്രധാന ആകര്‍ഷണമെന്നും രാഷ്ട്രപതി പറഞ്ഞു.

English summary
president droupadi murmu hails india's multiculture and language on republic day eve speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X