സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി; നാരീശക്തിയുടെ സന്ദേശമെന്ന് മോദി
ന്യൂഡല്‍ഹി: എഴുത്തുകാരിയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ ജീവിത പങ്കാളിയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിവിധ മേഖലകളില്‍ സുധാ മൂര്‍ത്തി നല്കിയ സംഭാവന വലുതും പ്രചോദനാത്മകവുമാണെന്ന് മോദി പറഞ്ഞു.
'സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്,' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അധ്യാപികയായ സുധ മൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണുമായിരുന്നു. ഗേറ്റ്സ് ഫൗണ്ടേഷന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളിലും അവര്‍ അംഗമാണ്. 2006 ല്‍ സുധ മൂര്‍ത്തിക്ക് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചു. 2023-പത്മഭൂഷണും ലഭിച്ചു. യുകെ പ്രധാനമന്ത്രി ഋഷി സുനക് സുധാ മൂര്‍ത്തിയുടെ മരുമകനാണ്.
ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന് മൂര്‍ത്തി എന്നിവരാണ് മക്കള്‍. നിലവില്‍ ഇന്ത്യക്ക് പുറത്തുള്ള സുധാ മൂര്‍ത്തി രാജ്യസഭാ നാമനിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു, ''ഇത് എനിക്ക് ഒരു വലിയ വനിതാ ദിന സമ്മാനമാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരു പുതിയ ഉത്തരവാദിത്തമാണ്,' അവര്‍ പറഞ്ഞു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് സുധാ മൂര്‍ത്തി എഴുതാറുള്ളത്.
ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് സുധാ മൂര്‍ത്തിയുടെ പ്രധാന പുസ്തകങ്ങള്‍. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള സുധ മൂര്‍ത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ ആരാധകരുണ്ട്. 1950 ഓഗസ്റ്റ് 19 ന് കര്‍ണാടകയിലെ ഷിഗ്ഗോണില്‍ ആണ് സുധ മൂര്‍ത്തി ജനിച്ചത്.
കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയായും എഞ്ചിനീയറായും ആണ് സുധ തന്റെ കരിയര്‍ ആരംഭിച്ചത്. അതേസമയം കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 12 പേരെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications