കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയമായ സർക്കാർ, എല്ലാവരുടേയും വികസനം ലക്ഷ്യം, കേന്ദ്ര നേട്ടങ്ങൾ നിരത്തി രാഷ്ട്രപതിയുടെ പ്രസംഗം

Google Oneindia Malayalam News
president

ദില്ലി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു പാര്‍ലമെന്റിലെ രാഷ്ട്രപതിയുടെ പ്രഥമ പ്രസംഗം. നിര്‍ഭയമായ, നിശ്ചയ ദാര്‍ഢ്യമുളള സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ ഉയരത്തിലെത്തിയിരിക്കുന്നുവെന്നും ലോകം ഇപ്പോള്‍ നമ്മളെ നോക്കിക്കാണുന്നത് വേറിട്ട തരത്തിലാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ന് ഇന്ത്യ ലോകത്തിന് പരിഹാര മാര്‍ഗങ്ങള്‍ പറഞ്ഞ് കൊടുക്കുന്നു. 2047ഓട് കൂടി കഴിഞ്ഞ കാലത്തെ കുറിച്ചുളള അഭിമാനവും ആധുനിക കാലത്തിന്റെ സുവര്‍ണ ഏടുകളും ഒത്തുചേരുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറും. ആത്മനിര്‍ഭര്‍ ഭാരതത്തെ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. ദാരിദ്യം ഇല്ലാത്ത, മധ്യവര്‍ഗക്കാരും സമൃദ്ധയില്‍ കഴിയുന്ന, യുവാക്കളും സ്ത്രീകളും നയിക്കുന്ന ഒരു ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അമൃതകാലമാണിത്, രാഷ്ട്രപതി പറഞ്ഞു.

 '80 വയസായി, ഇനി നിയമസഭയിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ ഇല്ല'; യെദ്യൂരപ്പ, ലക്ഷ്യം മറ്റൊന്ന് '80 വയസായി, ഇനി നിയമസഭയിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ ഇല്ല'; യെദ്യൂരപ്പ, ലക്ഷ്യം മറ്റൊന്ന്

president

വലിയ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇന്നീ രാജ്യത്തുളളത്. ജമ്മു ആന്‍ഡ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ മുത്തലാഖ് നിരോധനം വരെയുളള നിര്‍ണായക തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും ഏറ്റവും വലിയ ശത്രുവാണ് അഴിമതി. അഴിമതി തുടച്ച് നീക്കാന്‍ സര്‍ക്കാരിന് സാധിച്ചു. നേരത്തെ ആദായ നികുതി റീ ഫണ്ട് വളരെ കാത്തിരിക്കണമായിരുന്നു. ഇപ്പോള്‍ ഐടി റിട്ടേണ്‍ ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ റീഫണ്ട് ലഭിക്കുന്നുവെന്നും രാഷ്ട്രപതി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് ആളുകളിലേക്ക് 27 ലക്ഷം കോടി രൂപയോളം സുതാര്യമായി എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. കൊവിഡ് 19 മഹാമാരിയുടെ കാലത്ത് വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെയും സംവിധാനങ്ങളിലൂടെയും പണം എത്തിച്ച് കോടിക്കണക്കിന് ആളുകളെ ദാരിദ്ര രേഖയ്ക്ക് താഴേക്ക് പോകുന്നതില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ എത്തിച്ചേരാത്ത 11 കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് കേന്ദ്രം മുന്‍ഗണന കൊടുക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. ഒരു വശത്ത് അയോധ്യയും മറുവശത്ത് ആധുനിക പാര്‍ലമെന്റ് മന്ദിരവും ഉയരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

English summary
President Droupadi Murmu praises Modi government in her first address to the Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X