Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിന്റെ വിശ്വാസ്യതയുടെ പ്രതീകമാണ് പ്രധാനമന്ത്രി; ഉദ്ഘാടനം സ്വാഗതം ചെയ്ത് രാഷ്ട്രപതി

ദില്ലി; പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെ സ്വാഗതം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ വിശ്വാസ്യതയുടെ പ്രതീകമാണെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പേരിലുള്ള വിവാദത്തിനുള്ള മറുപടി കൂടിയാണ് അവര്‍ നല്‍കിയത്. രാഷ്ട്രപതി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയോ, ഉദ്ഘാടനത്തിനായി വിളിക്കുകയോ ചെയ്യാത്തതിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.

അതേസമയം തന്റെ സന്ദേശം രാഷ്ട്രപതി നേരത്തെ നല്‍കിയിരുന്നു. ഇത് ഉദ്ഘാടന ചടങ്ങില്‍ വായിക്കുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് പുതിയ പാര്‍ലമെന്റ് സമുച്ചയമെന്നും രാഷ്ട്രപതി പറഞ്ഞു.

DROUPADI MURMU NARENDRA MODI

നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍, ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമനിര്‍മാണം നടത്തുന്ന ഒരു രാജ്യത്തെയാണ് മുന്നില്‍ കണ്ടിരുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതില്‍ തനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ വിശ്വാസ്യതയുടെ സൂചകമാണ്. അങ്ങനെ ഒരാള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.

കോണ്‍ഗ്രസ് അടക്കമുള്ള ഇരുപതോളം രാഷ്ട്രീയ പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും, ഒരുപാട് ഇന്ത്യക്കാരുടെ ജീവിതം മാറ്റി മറിച്ചതുമായ ഒന്നാണ് പാര്‍ലമെന്റ്. അതിന് രാജ്യത്തിന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു.

ജനാധിപത്യ നടപടികളെ ബഹുമാനിക്കുക എന്നുള്ളത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതില്‍ ആരോഗ്യപരമായ ചര്‍ച്ചകളും, അര്‍ഥവത്തായ സംസാരങ്ങളും നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി വളര്‍ന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടെ ഒരുപാട് വിപ്ലവകരമായ ബില്ലുകള്‍ നിയമങ്ങളായി മാറി.അത് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതമാണ് മാറ്റിമറിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സന്ദേശവും ചടങ്ങില്‍ വായിച്ചു. കൊളോണിയല്‍ ചിന്താഗതിയില്‍ മോചിതരാവാനുള്ള നമ്മുടെ പ്രയത്‌നത്തിന്റെ സൂചകമാണ് പുതിയ പാര്‍ലമെന്റ് എന്നും ധന്‍കര്‍ പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമുണ്ടായിരുന്നു. ചെങ്കോല്‍ സ്ഥാപിച്ചത് സ്പീക്കറുടെയും സാന്നിധ്യത്തിലാണ്. പാര്‍ലമെന്റേറിയന്മാര്‍ ജനാധിപത്യത്തെ മൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രധാനമന്ത്രിയെ പ്രശംസിച്ചു.

മോദിയുടെ നിശ്ചയദാര്‍ഢ്യവും, വ്യക്തിപരമായ മേല്‍നോട്ടവുമാണ് പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണം രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് ഹരിവംശ് പറഞ്ഞു. 2020 ഡിസംബറിലായിരുന്നു പുതിയ പാര്‍ലമെന്റിന്റെ തറക്കല്ലിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+