India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തെ പിടിക്കാനിറങ്ങി ബിജെപി, രാജ്യസഭാ ട്വിസ്റ്റ് ഉറപ്പ്!!

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന് ഒരു മുഴം മുന്നേ എറിഞ്ഞതിന് പിന്നാലെ ബിജെപിയും പ്ലാന്‍ മാറ്റുന്നു. വന്‍ നേതാക്കളെ തന്നെ ഉപയോഗിച്ച് നേരെ പ്രതിപക്ഷ നിരയെ ബന്ധപ്പെടുകയാണ്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ളനീക്കം തുടങ്ങിയിരുന്നു. ബിജെപി നിരയില്‍ ആരായിരിക്കും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്

പക്ഷേ പിന്നോക്ക വിഭാഗം നേതാവായിരിക്കണം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പക്ഷേ അതിനാണ് ഈ പിന്തുണ. കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്...

1

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയുമാണ് ബിജെപി രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പിന്തുണ നേടാനായി ഇറക്കിയിരിക്കുന്നത്. ബിജെപിക്കൊപ്പം നില്‍ക്കുന്ന സുഹൃത്തുക്കളായ രാഷ്ട്രീയ പാര്‍ട്ടികളെ സമീപിക്കാനാണ് നീക്കം. ജഗന്‍ മോഹന്‍ റെഡ്ഡി, നവീന്‍ പട്‌നായിക്ക് എന്നിവരാണ് ബിജെപിക്ക് ഏറ്റവും സ്വീകാര്യരായ മുഖ്യമന്ത്രിമാര്‍. ഇവര്‍ മുമ്പ് പലതവണ ബിജെപിയെ രാജ്യസഭയില്‍ അടക്കം പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഇവരുമായി ചര്‍ച്ചകള്‍ നടക്കുമെന്ന് ഉറപ്പാണ്.

2

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കക്ഷികളെയും ബിജെപി ഒപ്പം കൂട്ടാന്‍ നോക്കുമെന്ന് ഉറപ്പാണ്. അണ്ണാഡിഎംകെയുടെ പരിഭവവും ഇതോടൊപ്പം പറഞ്ഞ് തീര്‍ക്കും. കര്‍ണാടകത്തില്‍ ജെഡിഎസ്സിന്റെയും പിന്തുണ തേടിയേക്കും. ഒപ്പം ടിഡിപിയോടും പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ടിഡിപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബിജെപി. അതുകൊണ്ട് അത്തരമൊരു നീക്കം സംഭവിച്ചാലും അദ്ഭുതപ്പെടാനില്ല. എന്നാല്‍ ആരുടെ വോട്ട് കിട്ടില്ല എന്ന കാര്യത്തില്‍ ബിജെപിക്ക് വ്യക്തതയുണ്ട്. പിന്തുണയ്ക്ക് പകരം പദവി ചോദിക്കുന്നവരും ഇതില്‍ വരാം.

3

ബിജെപിയിലെ ഏറ്റവും ന്യൂട്രലായിട്ടുള്ള രണ്ട് മുഖങ്ങളെയാണ് ചര്‍ച്ചകള്‍ക്കായി നേതൃത്വം ഉപയോഗിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി പെട്ടെന്ന് തന്നെ മമതയെയും ശരത് പവാറിനെയും ഒക്കെ ബന്ധപ്പെട്ടത് ബിജെപി ക്യാമ്പിനെ ഉഷാറാക്കുകയായിരുന്നു. വൈകുന്നത് ചെറുപാര്‍ട്ടികളുടെ പിന്തുണ നേടുന്ന കാര്യത്തില്‍ വെല്ലുവിളിയാകുമെന്ന് ബിജെപിക്ക് അറിയാം. ആദ്യം എന്‍ഡിഎയിലെ കക്ഷികളുമായിട്ടാണ് ചര്‍ച്ചകള്‍ നടത്തുക. പ്രത്യേകിച്ച് ജെഡിയുവൊക്കെ ഇടഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് അവരെ അനുനയിപ്പിക്കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്.

4

എന്‍ഡിഎയിലെ എല്ലാവരെയും ബിജെപി ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയിലേക്ക് കൊണ്ടുവന്നാല്‍, പിന്നെ യുപിഎയാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്വതന്ത്രരെയും വന്‍ ഓഫര്‍ കൊടുത്ത് കൂടെ കൂട്ടാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ഇതിനോടകം റെഡ് സിഗ്നല്‍ ലഭിച്ച് കഴിഞ്ഞു. കാരണം അവരുടെ ഇടയില്‍ നിന്ന് തന്നെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം തന്നെ ബിജെപിയുടെ ഈ വരവാണ്.

5

കഴിഞ്ഞ തവണ ബിജെപിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ച ശേഷം അവസാന നിമിഷമാണ് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെടുന്നതെന്നായിരുന്നു വിമര്‍ശനം. മീരാ കുമാറിനെ മത്സരിപ്പിച്ച് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. ലോക്‌സഭയിലും രാജ്യസഭയിലും സീറ്റുകളില്‍ മുന്നിലുള്ളതും, പല സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളതും കഴിഞ്ഞ തവണ ബിജെപിക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. എളുപ്പത്തില്‍ രാംനാഥ് കോവിന്ദ് വിജയിച്ചിരുന്നു.

6

രാജ്‌നാഥ് സിംഗിന് പാര്‍ട്ടികള്‍ക്ക് അതീതമായുള്ള രാഷ്ട്രീയമുണ്ട്. എല്ലാ നേതാക്കളുമായും നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. 2017ലെ രാഷ്ട്രപതി തിറഞ്ഞെടുപ്പിനുള്ള ബിജെപി കമ്മിറ്റിയില്‍ അദ്ദേഹവുമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ അദ്ദേഹമായിരുന്നു അന്നും ശ്രമിച്ചത്. ഇത്തവണ നമ്പര്‍ ചെറിയ തോതില്‍ കുറവാണ്. ബിജു ജനതാദളിന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ടെങ്കില്‍ എളുപ്പത്തില്‍ ജയിക്കാം. ഇരുവരും നേരത്തെ രാംനാഥ് കോവിന്ദിനെ പിന്തുണച്ചവരാണ്.

ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്‍'

English summary
president election 2022: bjp reaching out to opposition parties to break congress plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X