India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറും മമതയും കോണ്‍ഗ്രസും വീഴും; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഇപ്പോഴേ വിള്ളല്‍ ശക്തം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി ഒരുക്കിയ കുരുക്കില്‍ വീണിരിക്കുകയാണ് പ്രതിപക്ഷം. ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പല തട്ടിലാണ്.ഹേമന്ദ് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഇതിനോടകം തങ്ങള്‍ മുര്‍മുവിനാകും വോട്ട് ചെയ്യുകയെന്ന് സൂചന നല്‍കിയിട്ടുണ്ട്.

യശ്വന്ത് സിന്‍ഹ ജയിക്കില്ല; പ്രതിപക്ഷത്ത് വിള്ളല്‍, ജെഎംഎം ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കുംയശ്വന്ത് സിന്‍ഹ ജയിക്കില്ല; പ്രതിപക്ഷത്ത് വിള്ളല്‍, ജെഎംഎം ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കും

യശ്വന്ത് സിന്‍ഹയ്ക്ക് കാര്യമായ പിന്തുണയില്ലാത്തതാണ് പ്രശ്‌നം. അദ്ദേഹം പിന്തുണ വാങ്ങിച്ചെടുക്കാന്‍ കഴിയുന്ന മാസ് നേതാവുമല്ല. ബിജെപിയുടെ ഈ തന്ത്രം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് മുന്‍തൂക്കം നല്‍കുമോ എന്ന് കണ്ടറിയണം. വിശദമായ വിവരങ്ങളിലേക്ക്...

1

ജൂലായ് 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷത്തിന് കരുത്തറിയിക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഇത്. എന്നാല്‍ അവസരത്തിനൊത്ത് ഉയരുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. 2002ല്‍ ബിജെപി ഇതുപോലൊരു തന്ത്രം പ്രതിപക്ഷത്തെ പൊളിക്കാന്‍ എടുത്തിരുന്നു. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കി. വോട്ട് പലരില്‍ നിന്നും കിട്ടിയത് മുസ്ലീം കൂടിയായ കലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊണ്ടാണ്. 2017ലായിരുന്നു ആ തന്ത്രം പിന്നീട് കണ്ടത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴാണ്.

2

കഴിഞ്ഞ തവണ ദളിത് സ്ഥാനാര്‍ത്ഥി വന്നപ്പോള്‍ ഇത്തവണ എത്തിയത് ആദിവാസി നേതാവാണ്. പ്രതിപക്ഷത്തിന്റേത് സവര്‍ണ സ്ഥാനാര്‍ത്ഥിയും എന്‍ഡിഎയുടെ പിന്നോക്ക വിഭാഗം എന്ന തട്ടിലായിരിക്കുകയാണ് കാര്യങ്ങള്‍. എങ്ങനെ പ്രതിപക്ഷ നിരയില്‍ വിള്ളലില്ലാതിരിക്കും. യശ്വന്ത് സിന്‍ഹയും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നിലവില്‍ യശ്വന്തിന്റെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയുടെ പാര്‍ലമെന്റ് അംഗമാണ്. മുന്‍ കേന്ദ്ര മന്ത്രിയുമാണ്. യശ്വന്ത് സിന്‍ഹയെ കൊണ്ടുവന്നത് രാഷ്ട്രീയമായി ബുദ്ധിശൂന്യത കൂടിയാണ്.

3

മമത ബാനര്‍ജിയാണ് സിന്‍ഹയെ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചത്. മമത ഇതില്‍ പരാജയമായിരിക്കുകയാണ്. അതിനെ പിന്തുണച്ച ശരത് പവാറും പരാജയപ്പെട്ടു. ആംആദ്മി പാര്‍ട്ടി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജെഡി എന്നിവരെല്ലാം മുര്‍മുവിനെ പിന്തുണയ്ക്കും. യശ്വന്ത് സിന്‍ഹയല്ലാതെ വേറെ ആരെങ്കിലുമായിരിക്കുന്നെങ്കില്‍ വോട്ട് നേടാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കുമായിരുന്നു. എല്ലാ എന്‍ഡിഎ വിരുദ്ധ കക്ഷികളും ഒന്നിച്ച് ചേര്‍ന്നാല്‍ മാത്രമേ പ്രതിപക്ഷത്തിന് സാധ്യതയുള്ളൂ. നിലവില്‍ ഭൂരിപക്ഷത്തിന് കുറച്ച് കുറവായിരുന്നു എന്‍ഡിഎ വോട്ടുകള്‍. പിന്തുണ ഏറിയതോടെ ജയം ഉറപ്പായിരിക്കുകയാണ്.

4

ഇന്ത്യക്ക് ഒരിക്കലും ആദിവാസി രാഷ്ട്രപതിയുണ്ടായിട്ടില്ല. അതാണ് ദ്രൗപതി മുര്‍മുവിന് നേട്ടമായിരിക്കുന്നത്. രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്ത് എത്തിയ ഏക വനിത പ്രതിഭ പാട്ടീലാണ്. ദ്രൗപതി മുര്‍മുവിന് സാധ്യത തെളിഞ്ഞത് ഇക്കാര്യങ്ങളിലാണ്. ഇതോടെ എന്‍ഡിഎ പ്രതിപക്ഷ വോട്ടുകള്‍ നേടുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാതെ പ്രതിപക്ഷം പ്രവര്‍ത്തിച്ചതോടെ എന്‍ഡിഎക്ക് മൂന്‍തൂക്കം വര്‍ധിച്ചിരിക്കുകയാണ്. മൊത്തം 10.56 ലക്ഷം വോട്ടുകളാണ് എന്‍ഡിഎയ്ക്കുള്ളത്. ഇനി 20000 വോട്ട് കൂടി കിട്ടിയാല്‍ മുര്‍മു സേഫാണ്.

5

ജെഡിയുവിന് 22769 വോട്ടുണ്ട്. മുമ്പ് എന്‍ഡിഎയ്‌ക്കെതിരെ നിതീഷിന്റെ പാര്‍ട്ടി വോട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ അതുണ്ടാവില്ല. ഒഡീഷയില്‍ നിന്ന് നവീന്‍ പട്‌നായിക്കും പിന്തുണ നല്‍കിയിട്ടുണ്ട്. ബിജെഡിക്ക് 31705 വോട്ടുണ്ട്. ഒഡീഷയില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം കൂടിയാണ് മുര്‍മു. അത് തടയാന്‍ കൂടിയാണ് പട്‌നായിക്ക് മുര്‍മുവിനെ പിന്തുണച്ചത്. ജെഎംഎമ്മും അവസാന നിമിഷം മാറിയിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ആകെ കുടുങ്ങിയിരിക്കുകയാണ്. 30 ശതമാനം ആദിവാസികള്‍ ഉള്ള സംസ്ഥാനമാണിത്. യശ്വന്ത് സിന്‍ഹയെ പിന്തുണച്ചാല്‍ അതോടെ കോണ്‍ഗ്രസ് ഇവിടെ തകര്‍ന്നേക്കും. ഇവിടെ നിന്നുള്ള വോട്ട് മാറ്റി ചെയ്യാനാണ് സാധ്യത.

6

കോണ്‍ഗ്രസില്‍ നിന്നും യശ്വന്ത് സി്ന്‍ഹയ്‌ക്കൊപ്പം നില്‍ക്കണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലും സമാന അവസ്ഥ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. 21 ശതമാനം ആദിവാസി വോട്ടുകള്‍ ഇവിടെയുണ്ട്. കമല്‍നാഥിനും മുര്‍മുവിനെ പിന്തുണയ്‌ക്കേണ്ടി വരും. ബിജെപി ഇവിടെ ആദിവാസി വോട്ടര്‍മാരിലേക്ക് കടന്നുകയറിയിട്ടുണ്ട്. അതുകൊണ്ട് മധ്യപ്രദേശിലും മറ്റ് വഴികള്‍ കോണ്‍ഗ്രസിനില്ല. നോര്‍ത്ത് ഈസ്റ്റിലെ പ്രതിപക്ഷ കക്ഷികളെല്ലാം എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. രാജസ്ഥാനിലും സമാന പ്രശ്‌നമുണ്ട്. ഇതെല്ലാം മറികടന്ന് പ്രതിപക്ഷം ജയിക്കാനുള്ള സാധ്യത കുറവാണ്. അടുത്ത കാലത്തൊന്നും മോദി സര്‍ക്കാരിന് വെല്ലുവിളിയില്ലെന്നും ഇതിലൂടെ ഉറപ്പിക്കാം.

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

English summary
president election 2022: congress and other opposition parties in dilemma after nda's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X