ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; പ്രഖ്യാപനവുമായി ജെപി നദ്ദ
ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ ഡി എയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു വിജയിക്കാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ എങ്കില്‍ പ്രതിഭാ പാട്ടീലിന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന വനിത എന്ന ഖ്യാതി ദ്രൗപദി മുര്‍മു സ്വന്തമാക്കും. മാത്രമല്ല ആദ്യ ഗോത്രവര്‍ഗ പ്രസിഡന്റ് എന്ന നേട്ടവും ദ്രൗപദി മുര്‍മുവിന്റെ പേരിലാകും. ഒഡിഷയിലെ മുന്‍ മന്ത്രി കൂടിയായ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ ഡി എയ്ക്ക് ബി ജെ ഡിയുടെ വോട്ട് ഉറപ്പാക്കിക്കുന്നതാണ്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള ഒരു ആദിവാസി സമൂഹത്തില്‍ നിന്ന് വന്ന ദ്രൗപദി മുര്‍മു അദ്ധ്യാപികയായികുന്നു. പിന്നീട് ഒഡീഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഒരു കൗണ്‍സിലറായി വിജയിക്കുകയും 1997 ല്‍ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയര്‍പേഴ്സണായി മാറുകയും ചെയ്തുകൊണ്ടാണ് അവര്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
അതേ വര്‍ഷം തന്നെ അവര്‍ ബിജെപിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മയൂര്‍ഭഞ്ജിലെ റായ്രംഗ്പൂരില്‍ നിന്ന് (2000, 2009) ബി ജെ പി ടിക്കറ്റില്‍ അവര്‍ രണ്ട് തവണ എം എല്‍ എയായി. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാര്‍ട്ടിക്കുള്ളില്‍ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അവര്‍ വഹിച്ചിട്ടുണ്ട്. 2013 മുതല്‍ 2015 വരെ ബി ജെ പി എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു ദ്രൗപദി മുര്‍മു.
1958 ജൂണ്‍ 20 ന് ജനിച്ച മുര്‍മു 2015 മുതല്‍ 2021 വരെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. അതേസമയം പ്രതിപക്ഷവും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്ത ദിവസം തന്നെയാണ് എന്‍ ഡി എയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായി.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. എന്‍ ഡി എ സഖ്യകക്ഷികളുമായി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് വരണമെന്നും ഒരു സ്ത്രീ ആദിവാസി സ്ഥാനാര്‍ത്ഥിയായിരിക്കണമെന്നും തീരുമാനിച്ചതായി ജെപി നദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications