കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടിക്കല്‍ എത്തി, നൈസായി പ്രതിപക്ഷത്തെ തേച്ച് മമത, ഇനി ഏതൊക്കെ വോട്ട് സിന്‍ഹയ്‌ക്കൊപ്പം?

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പ്രതിപക്ഷം ആകെ മൂഡ് ഓഫിലാണ്. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച യശ്വന്ത് സിന്‍ഹയ്ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‍ നിന്ന് വോട്ട് കിട്ടുമോ എന്ന സംശയമാണ് ഉള്ളത്. ഓരോരുത്തരായി അദ്ദേഹത്തെ കൈവിട്ട് വരികയാണ്. ബിജെപിയുടെ മെഗാ തന്ത്രത്തില്‍ പ്രതിപക്ഷം വീണെന്ന് വ്യക്തമാണ്.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

ഈ പട്ടികയിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പല പാര്‍ട്ടികളില്‍ നിന്നും വോട്ട് മറിയുമെന്ന് ഉറപ്പാണ്. മമത എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയില്‍ താല്‍പര്യം കാണിച്ചത് പ്രതിപക്ഷത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാതിരുന്നാല്‍ വലിയ രാഷ്ട്രീയ നഷ്ടം തനിക്കുണ്ടാവുമെന്ന് അവസാന നിമിഷമാണ് മമത തിരിച്ചറിഞ്ഞത്. അതാണ് പ്രതിപക്ഷത്തെ പടിക്കല്‍ എത്തി കൈവിടുമെന്ന സൂചന മമത നല്‍കുന്നത്. യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതില്‍ എല്ലാ കാര്യങ്ങളും ചെയ്തത് മമതയാണ്. എന്നിട്ട് കൂടെ നിന്ന് പ്രതിപക്ഷത്തെ ചവിട്ടി താഴെയിട്ടിരിക്കുകയാണ് മമത. മുര്‍മുവിനെ പൊതുസമ്മതയായ സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിക്കണമായിരുന്നു എന്ന വികാരമാണ് മമത പങ്കുവെച്ചത്.

2

ബിജെപി പ്രതിപക്ഷ പാര്‍ട്ടികളുമായി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥി കാര്യം ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും മമത പറഞ്ഞു. ബിജെപി ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് അറിഞ്ഞിരുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങളും അതിനെ പിന്തുണയ്ക്കുമായിരുന്നു. ആ വിഭാഗത്തെയും സ്ത്രീകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് മമത പറഞ്ഞു. യശ്വന്ത് സിന്‍ഹ ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും മമത വ്യക്തമാക്കി.

3

പ്രതിപക്ഷ നിരയില്‍ പലര്‍ക്കും താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ് യശ്വന്ത് സിന്‍ഹ. തുടക്കത്തില്‍ തന്നെ സിപിഐയാണ് എതിര്‍പ്പറിയിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ നിര്‍ണായക കക്ഷിയാണിത്. ഒഡീഷയില്‍ നവീന്‍ പട്‌നായിക്ക് പാര്‍ട്ടിക്ക് മുര്‍മുവിനെ പിന്തുണയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്ന് ജെഡിഎസ്സും അവരെ പിന്തുണയ്ക്കും. കോണ്‍ഗ്രസില്‍ തന്നെ പ്രശ്‌നങ്ങളാണ്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് മുര്‍മുവിനെ പിന്തുണയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

4

വോട്ടെടുപ്പ് ദിനം നിരവധി പേരുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമായി മറിയുമെന്ന് എന്‍ഡിഎയ്ക്കറിയാം. രാജസ്ഥാന്‍ കോണ്‍ഗ്രസിലും മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം വര്‍ധിക്കുകയാണ്. അതുപോലെയുള്ള നിലപാട് മാറ്റമാണ് മമത പ്രഖ്യാപിച്ചത്. 2012ല്‍ പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മമത ആദ്യം പിന്തുണച്ചിരുന്നില്ല. അവസാന നിമിഷമാണ് മമത പ്രണബിനെ പിന്തുണച്ചത്. ഇവിടെയും അത്തരമൊരു പിന്തുണ ലഭിച്ചേക്കാനാണ് സാധ്യത. തൃണമൂല്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ സാധ്യതയേറെയാണ്.

5

മുര്‍മുവിനെ എതിര്‍ത്താല്‍ നിര്‍ണായകമായ ആദിവാസി വോട്ടുകള്‍ മമത നഷ്ടമാവും. ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച വോട്ടുബാങ്കാണിത്. ഇനിയും അത് കൈവിടാന്‍ മമതയ്്ക്കാവില്ല. സന്താള്‍ വിഭാഗത്തിന്റെ ഹള്‍ ദിവസത്തെ ബിജെപി രാഷ്ട്രീയ ഉപയോഗിക്കുന്നുണ്ട്. അത് കൈവിടാന് മമതയ്ക്ക് ചിലപ്പോള്‍ യശ്വന്ത് സിന്‍ഹയെ കൈയ്യൊഴിയേണ്ടി വരും. ജംഗള്‍മഹല്‍ മേഖല അത്രത്തോളം മമതയ്ക് ആവശ്യമാണ്. വിജയത്തിന് ശേഷം മുര്‍മുവിനെ ജംഗാള്‍ മഹലില്‍ കൊണ്ടുവരുമെന്നാണ് സുവേന്ദുവിന്റെ പ്രഖ്യാപനം.

6

ബംഗാളിലെ ആദിവാസി വോട്ടുകളില്‍ 80 ശതമാനവും സന്താള്‍ വിഭാഗമാണ്. അതുകൊണ്ട് മമതയ്ക്ക് വേറെ ഓപ്ഷനില്ല. മമതയ്ക്ക് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം ഇതേ അവസ്ഥയാണ്. ജാര്‍ഖണ്ഡ് ആദിവാസി സംസ്ഥാനമാണ്. ആദിവാസികളെ ചൊടിപിപ്പിക്കുന്ന ഒന്നും ഹേമന്ദ് സോറന്‍ ചെയ്യില്ല. അതാണ് എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ കാരണം. കോണ്‍ഗ്രസിന്റെ വോട്ട് വരെ ഭിന്നിച്ച് പോകുമെന്ന് ഉറപ്പാണ്. 2024ലെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കം ഇതോടെ പൊൡഞ്ഞിരിക്കുകയാണ്. ഒരിക്കലും പ്രതിപക്ഷത്തിന് ഒന്നിക്കാനാവില്ലെന്് ബിജെപി തെളയച്ചിരിക്കുകയാണ്.

7

അതേസമയം പ്രതിപക്ഷം മമതയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മമതയ്ക്ക് ഇത് പുതിയ കാര്യമല്ല. മുമ്പ് അവര്‍ മനസ്സ് മാറ്റിയിട്ടുണ്ടെന്് അധീര് രഞ്ജന്‍ ചൗധരി പഞ്ഞു. ബംഗാള്‍ സിപിഎം നേതാവ് സുജന്‍ ചക്രര്‍ത്തിയും മമതയ്‌ക്കെതിരെയെത്തി. മമതയ്ക്ക് എപ്പോഴും ഇരട്ടത്താപ്പാണെന്ന് ചക്രവര്‍ത്തി ആരോപിച്ചു. എന്‍ഡിഎ ഭീഷണിയാവുമെന്ന് കരുതിയപ്പോള്‍ അവര്‍ കളം മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. മമതയുടെ മാറ്റം പ്രതിപക്ഷത്തെ വിശ്വാസമില്ലാത്ത പാര്‍ട്ടിയായി തൃണമൂലിനെ മാറ്റിയിരിക്കുകയാണ്.

ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!

English summary
president election 2022:mamata banerjee supports droupati murmu's candidature, adivices bjp should have disussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X