കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി!! പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും !!!

പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രതിപക്ഷ പാര്‍ട്ടികളെ അറിയfച്ചില്ലെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

  • By Ankitha
Google Oneindia Malayalam News

ദില്ലി: എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എതിര്‍ത്ത് പ്രതിപക്ഷം. പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചിലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 22ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. ആര്‍എസ്എസിന്‍റെ അജണ്ടയാണ് രാംനാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

bjp

അതിനിടെ ബീഹാര്‍ ഗവര്‍ണര്‍ കൂടിയായ രാംനാഥ് കോവിന്ദയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി അഭിനന്ദിച്ചു. എന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 22ന് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

English summary
n a surprise turn of events, the Bharatiya Janata Party proposed the name of Bihar Governor Ram Nath Kovind as the NDA candidate for the upcoming Presidential election. Seventy-one-year-old Kovind is a Dalit leader from Kanpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X