വോട്ട് ചോര്‍ച്ച കോണ്‍ഗ്രസിനെ ഞെട്ടിച്ചു; തോല്‍വിയിലും അടിപതറി
ഗോവയില്‍ 17 എംഎല്‍എമാര്‍ മീരാ കുമാറിന് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 11 പേരുടെ പിന്തുണ.
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. പക്ഷേ, പരമാവധി വോട്ടുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാവ് മീരകുമാര്‍ എതിര്സ്ഥാനാര്ഥിയായത്. പക്ഷേ, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നത് മറ്റൊരു ചിത്രം.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കാരണം തീരെ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകളാണ് ഗുജറാത്തിലും ഗോവയിലും സംഭവിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് 60 പേരാണ് വോട്ട് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ 49 പേരുടേതും. 11 കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് വീണത് കോവിന്ദിനാണ്.
ഗോവയില്‍ 17 എംഎല്‍എമാര്‍ മീരാ കുമാറിന് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 11 പേരുടെ പിന്തുണ. ആറ് പേര് മാറ്റികുത്തി. ഗോവയില്‍ ബിജെപിക്കെതിരേ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ വോട്ട് കോവിന്ദിന് ലഭിച്ചത്.
അതേസമയം, 21 പാര്‍ലമെന്റംഗങ്ങളുടെ വോട്ട് അസാധുവായതും ശ്രദ്ധിക്കപ്പെട്ടു. ഏറെ രാഷ്ട്രീയ നൈപുണ്യമുള്ളവരാണ് എംപിമാര്‍. അവര്‍ തന്നെ ഇത്തരം അസാധുവോട്ടുകള്‍ ചെയ്യുന്നത് പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications