കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചോര്‍ച്ച കോണ്‍ഗ്രസിനെ ഞെട്ടിച്ചു; തോല്‍വിയിലും അടിപതറി

ഗോവയില്‍ 17 എംഎല്‍എമാര്‍ മീരാ കുമാറിന് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 11 പേരുടെ പിന്തുണ.

  • By Ashif
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. പക്ഷേ, പരമാവധി വോട്ടുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാവ് മീരകുമാര്‍ എതിര്‍സ്ഥാനാര്‍ഥിയായത്. പക്ഷേ, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നത് മറ്റൊരു ചിത്രം.

Photo

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കാരണം തീരെ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകളാണ് ഗുജറാത്തിലും ഗോവയിലും സംഭവിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് 60 പേരാണ് വോട്ട് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ 49 പേരുടേതും. 11 കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് വീണത് കോവിന്ദിനാണ്.

ഗോവയില്‍ 17 എംഎല്‍എമാര്‍ മീരാ കുമാറിന് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 11 പേരുടെ പിന്തുണ. ആറ് പേര്‍ മാറ്റികുത്തി. ഗോവയില്‍ ബിജെപിക്കെതിരേ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ വോട്ട് കോവിന്ദിന് ലഭിച്ചത്.

അതേസമയം, 21 പാര്‍ലമെന്റംഗങ്ങളുടെ വോട്ട് അസാധുവായതും ശ്രദ്ധിക്കപ്പെട്ടു. ഏറെ രാഷ്ട്രീയ നൈപുണ്യമുള്ളവരാണ് എംപിമാര്‍. അവര്‍ തന്നെ ഇത്തരം അസാധുവോട്ടുകള്‍ ചെയ്യുന്നത് പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.

English summary
President election: Cross voting held in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X