കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രൗപതി മുർമു ഇനി പ്രഥമ വനിത: അഭിനന്ദന പ്രവാഹവുമായി രാജ്യം, രാഷ്ട്രപതി കസേരയിലെ ആദ്യ ഗോത്ര വനിത

Google Oneindia Malayalam News

Newest First Oldest First
9:45 PM, 21 Jul

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂർത്തിയായി
9:32 PM, 21 Jul

മുർമുവിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
9:22 PM, 21 Jul

"1.3 ബില്യൺ ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന സമയത്ത്, കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച ഒരു ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ മകൾ ഞങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടത്തിന് ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങൾ," പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
9:22 PM, 21 Jul

വോട്ടെണ്ണലിന്റ മൂന്നാം റൌണ്ടില്‍ തന്നെ 50 ശതമാനത്തോളം വോട്ട് നേടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മുർമുവിനെ നേരില്‍ കണ്ട് പ്രധാനമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
8:56 PM, 21 Jul

വോട്ടെണ്ണലിന്റ മൂന്നാം റൌണ്ടില്‍ തന്നെ 50 ശതമാനത്തോളം വോട്ട് നേടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മുർമുവിനെ നേരില്‍ കണ്ട് പ്രധാനമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
8:56 PM, 21 Jul

ഇന്ത്യ പുതിയ ചരിത്രം എഴുതുന്നുവെന്നാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയും ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയുമായ മുർമുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്റററില്‍ കുറിച്ചത്.
8:55 PM, 21 Jul

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
8:17 PM, 21 Jul

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മുര്‍മുവിന്റെ വസതിയില്‍. നേരിട്ടെത്തി അഭിനന്ദിച്ചു
8:16 PM, 21 Jul

ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് യശ്വന്ത് സിന്‍ഹ. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിന്‍ഹ
7:55 PM, 21 Jul

ദ്രൗപതി മുർമു രാഷ്ട്രപതി പദത്തിലേക്ക്.മൂന്നാം റൗണ്ടില്‍ തന്നെ കേവല ഭൂരിപക്ഷം പിന്നിട്ടു
5:30 PM, 21 Jul

രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ വന്‍ ലീഡുമായി ദ്രൗപതി മുര്‍മു. 1349 വോട്ടുകള്‍ മുര്‍മുവിന് ലഭിച്ചു. ദില്ലിയില്‍ ബിജെപി ആഘോഷങ്ങള്‍ തുടങ്ങി. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 വോട്ടുകള്‍
4:22 PM, 21 Jul

60 ശതമാനത്തിലധികം വോട്ട് നേടി ജയമുറപ്പിച്ച് ദ്രൗപതി മുര്‍മു
4:02 PM, 21 Jul

കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ് വിരുന്നൊരുക്കും
3:59 PM, 21 Jul

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ 15 വോട്ടുകള്‍ അസാധുവായി
3:58 PM, 21 Jul

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുര്‍മുവിന്റെ മുന്നേറ്റത്തെ തുടര്‍ന്ന് നൃത്തം വെക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.
3:43 PM, 21 Jul

യശ്വന്ത് സിന്‍ഹയ്ക്ക് 204 എംപിമാരുടെ വോട്ടുകള്‍ മാത്രമേ സ്വന്തമാക്കാനായുളളൂ
3:43 PM, 21 Jul

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ സാധുവായത് 748 വോട്ടുകളാണ്.
3:28 PM, 21 Jul

രാജ്യം ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. പതിനഞ്ചാമത് രാഷ്ട്രപതിയെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർക്കും ഒരു സംശയവും മനസ്സിൽ ഇല്ല. ഒഡീഷയിലെ ഒരു സാധാരണ വീട്ടിൽ നിന്നുള്ള ആദിവാസി കുടുംബത്തിലെ മകൾ ദ്രൗപതി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ.
3:18 PM, 21 Jul

സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി
2:48 PM, 21 Jul

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ദ്രൗപതി മുര്‍മു മുന്നില്‍
2:40 PM, 21 Jul

വോട്ടെണ്ണൽ തുടരുന്നതിനിടെ പ്രധാനമന്ത്രി മോദിയും പ്രമുഖ നേതാക്കളും ദ്രൗപതി മുർമുവിന്റെ വീട്ടിൽ എത്തി
2:28 PM, 21 Jul

എംപിയുടെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തുടർന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടക്കും
1:08 PM, 21 Jul

പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2022: പാർലമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ
12:49 PM, 21 Jul

ദ്രൗപതി മുർമുവിന്റെ ജന്മദേശമായ റായ്‌രംഗ്‌പൂരിൽ നിന്നുള്ള ബിജെപി എംഎൽഎ നബാ ചരൺ മാജി മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്ന് ചരിത്രം സൃഷ്ടിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
11:51 AM, 21 Jul

ദ്രൗപതി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.
11:41 AM, 21 Jul

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന മെഗാ അഭിനന്ദൻ യാത്ര പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.
11:32 AM, 21 Jul

എൻഡിഎയുടെ ദ്രൗപതി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്.
11:21 AM, 21 Jul

ഫലങ്ങൾക്ക് മുന്നോടിയായി, സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയെക്കുറിച്ച് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു
11:05 AM, 21 Jul

വോട്ടെണ്ണല്‍ ആരംഭിച്ചു
10:58 AM, 21 Jul

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പസമയത്തിനകം ആരംഭിക്കും
READ MORE

ന്യൂദല്‍ഹി: രാജ്യത്തിന്റെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവാണ് എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെയാണ് പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.

india

രാവിലെ പത്ത് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. ആകെയുള്ള 10,86,431 വോട്ട് മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.

തിങ്കളാഴ്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങും. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.

English summary
New Indian President Election 2022: Latest News, Highlights, Total Votes, Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X