കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിന്‍ റാവത്തിന്റെ മൃതദേഹം ദില്ലിയില്‍: പ്രധാനമന്ത്രിയും രാഷ്ട്രപതിയും 9 മണിക്ക് ആദരാഞ്ജലി നേരും

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഇന്ന് രാത്രി ഒമ്പത് മണിയോടെ സിഡിഎസ് ജനറൽ ബിപിൻ റാവത്തിനും മറ്റ് സായുധ സേനാംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം കോയമ്പത്തൂരിലെ സൂലൂരില്‍ നിന്നും പുറപ്പെട്ടു. ദില്ലിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റും. ഇവിടെ വെച്ചായിരിക്കും പ്രധാനമന്ത്രി മോദി ഉള്‍പ്പടേയുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കുക.

യുഎഇ ജോലി സമയം കുറച്ചു; ഷാര്‍ജ വീണ്ടും കുറച്ചു... വെറുതെ ഇരുന്ന് മടുക്കുമല്ലോ...യുഎഇ ജോലി സമയം കുറച്ചു; ഷാര്‍ജ വീണ്ടും കുറച്ചു... വെറുതെ ഇരുന്ന് മടുക്കുമല്ലോ...

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളിൽ ചിലരും പാലം വിമാനത്താവളത്തിലേക്ക് എത്തും. ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും ഉള്‍പ്പടെ 11 പേർ അപകടത്തില്‍ മരിച്ചു.

bipinrawat

സിഡിഎസ് ബിപിൻ റാവത്ത്, ശ്രീമതി മധുലിക റാവത്ത്, ബ്രിഗ് എൽഎസ് ലിഡർ എന്നീ മൂന്ന് മൃതദേഹങ്ങളുടെ തിരിച്ചറിയൽ മാത്രമാണ് ഇതുവരെ പൂർണ്ണമായിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം അതാത് കുടുംബങ്ങൾ ആഗ്രഹിക്കുന്ന പ്രകാരം അന്തിമ മതപരമായ ചടങ്ങുകൾക്കായി അവരുടെ മൃതദേഹങ്ങൾ അടുത്ത ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹങ്ങളുടെ ഡി എന്‍ എ പോസിറ്റീവ് തിരിച്ചറിയൽ നടപടികൾ പൂർത്തിയാകുന്നതുവരെ ആർമി ബേസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിക്കും.

'യുവനടി ശോഭനയും' 2 വയസ്സില്‍ കാണാന്‍ കരഞ്ഞ തേജസും: താരങ്ങളെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിനെ ധരിപ്പിച്ചിരുന്നു. അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം അദ്ദേഹം പാർലമെന്റിന്റെ ഇരുസഭകളെയും ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അസാധാരണവും വിശിഷ്ടവുമായ സൈനിക മേധാവിയാണെന്നായിരുന്നു രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ വിശേഷിപ്പിച്ചത്. രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം തുടരുന്ന പ്രതിപക്ഷ എംപിമാർ ആദരസൂചകമായി ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിഷേധം നിർത്തിവെച്ചു.

Recommended Video

cmsvideo
'ബിപിൻ റാവത്തിന്റെ മരണത്തിൽ അമേരിക്കക്ക് പങ്ക് ' ചൈനീസ് വെളിപ്പെടുത്തൽ

English summary
president kovind and Prime Minister modi and will pay tributes to Bipin Rawat at 9 p.m.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X