Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിനും ബീഹാറിനും പുതിയ ഗവര്‍ണര്‍മാര്‍: ആറിടത്ത് നിയമനം പൂര്‍ത്തിയാക്കി പ്രസിഡന്‍റ്

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ആറിടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുള്ളത്

ദില്ലി: രാജ്യത്ത് തമിഴ്നാട് ഉള്‍പ്പെട‍െ അ‍ഞ്ച് സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാറിലും പുതിയ ഗവര്‍ണര്‍ നിയമനം. രാഷട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാടിന്‍റെ ഗവര്‍ണറായി മുന്‍ അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയെയാണ് നിയമിച്ചിട്ടുള്ളത്. നേരത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനായിരുന്നു തമിഴ്നാടിന്‍റെ അധിക ചുമതല നല്‍കിയിരുന്നത്.

കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് അഡ്മിറല്‍ ഡി കെ ജോഷിയേയും മേഘാലയയുടെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ഗംഗാ പ്രസാദ് മിശ്രയേയുമാണ് നിയമിച്ചിട്ടുള്ളത്. അരുണാചല്‍ പ്രദേശ്, മേഘാലയ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്. സത്യപാല്‍ മാലിക്കിനാണ് ബീഹാറിന്‍റെ ഗവര്‍ണറുടെ ചുമതല.

kovind

രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗവര്‍ണര്‍ നിയമനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് മുഴുവന്‍ സമയത്തേയ്ക്ക് ഒരു ഗവര്‍ണറെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു ഇതോടെയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്‍റെ അധിക ചുമതലയ്ക്ക് പകരമായി പുതിയ ഗവര്‍ണറെ നിയമിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+