Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിൽ അറോറ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ; ഡിസംബർ രണ്ടിന് ചുമതലയേൽക്കും

ദില്ലി: സുനിൽ അറോറയെ ചീഫ് ഇലക്ഷൻ കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഒപി റാവത്തിന്റെ ഒഴിവിലേക്കാണ് നിയമിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് സുനിൽ അറോറ ചുമതലയേൽക്കും. കഴിഞ്ഞ സെപ്തംബറിലാണ് സുനിൽ അറോറ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്.

കഴിഞ്ഞ വർഷം നസീം സയിദിയുടെ ഒഴിവിലേക്കാണ് സുനിൽ അറോറ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്. 1980ലെ ബാച്ചിൽ ഐഎഎസ് പൂർത്തീകരിച്ച വ്യക്തിയാണ് അദ്ദേഹം. രാജസ്ഥാൻ കേഡറിലായിരുന്നു ആദ്യ നിയമം. പിന്നീട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി നിയമിച്ചു.

Sunil Arora

കേന്ദ്ര മന്ത്രാലയത്തിലെ ഫിനാൻസ്, ടെക്സ്റ്റൈൽസ് ആന്റ് പ്ലാനിങ് കമ്മീഷൻ, ഇന്ത്യൻ എയർലെൻസ് തുടങ്ങിയ വകുപ്പുകളിൽ സേവന മനുഷ്ടിച്ചിട്ടുണ്ട്. 2005-2008 കാലഘട്ടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സുനിൽ അറോറ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+