കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിൽ അറോറ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ; ഡിസംബർ രണ്ടിന് ചുമതലയേൽക്കും

Google Oneindia Malayalam News

ദില്ലി: സുനിൽ അറോറയെ ചീഫ് ഇലക്ഷൻ കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഒപി റാവത്തിന്റെ ഒഴിവിലേക്കാണ് നിയമിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് സുനിൽ അറോറ ചുമതലയേൽക്കും. കഴിഞ്ഞ സെപ്തംബറിലാണ് സുനിൽ അറോറ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്.

<strong>ശബരിമലയില്‍ അപ്പം ഉല്‍പ്പാദനം നിര്‍ത്തി..... തീര്‍ത്ഥാടകരുടെ കുറവ്... അരവണ ഉല്‍പ്പാദനവും കുറഞ്ഞു</strong>ശബരിമലയില്‍ അപ്പം ഉല്‍പ്പാദനം നിര്‍ത്തി..... തീര്‍ത്ഥാടകരുടെ കുറവ്... അരവണ ഉല്‍പ്പാദനവും കുറഞ്ഞു

കഴിഞ്ഞ വർഷം നസീം സയിദിയുടെ ഒഴിവിലേക്കാണ് സുനിൽ അറോറ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്. 1980ലെ ബാച്ചിൽ ഐഎഎസ് പൂർത്തീകരിച്ച വ്യക്തിയാണ് അദ്ദേഹം. രാജസ്ഥാൻ കേഡറിലായിരുന്നു ആദ്യ നിയമം. പിന്നീട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി നിയമിച്ചു.

Sunil Arora

കേന്ദ്ര മന്ത്രാലയത്തിലെ ഫിനാൻസ്, ടെക്സ്റ്റൈൽസ് ആന്റ് പ്ലാനിങ് കമ്മീഷൻ, ഇന്ത്യൻ എയർലെൻസ് തുടങ്ങിയ വകുപ്പുകളിൽ സേവന മനുഷ്ടിച്ചിട്ടുണ്ട്. 2005-2008 കാലഘട്ടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സുനിൽ അറോറ.

English summary
President Kovind appoints Sunil Arora as new Chief Election Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X