കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ദില്ലിയില്‍ ഇല്ല; മോദി വിദേശത്തേക്ക്, മഹാരാഷ്ട്ര നടപടികള്‍ വൈകുമോ?

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി നടപ്പാക്കുന്നതില്‍ അല്‍പ്പം കാലതാമസം നേരിട്ടേക്കും. കേന്ദ്രസര്‍ക്കാരിനാണ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര മന്ത്രിസഭ ചേരുകയും ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കുകയും രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയില്‍ ഇല്ല. പഞ്ചാബിലാണ്. അദ്ദേഹം തിടുക്കത്തില്‍ ദില്ലിയിലെത്തുമെന്നാണ് വിവരം. തിരിച്ചെത്തിയാല്‍ കേന്ദ്രമന്ത്രിസഭയുടെ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കും.

Ram

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ അല്‍പ്പ നേരം അനിശ്ചിതത്വം നിലനിന്നിരുന്നു. രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് എന്‍സിപി അറിയിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്ത തെറ്റാണെന്ന് ബോധ്യമായി എന്നായിരുന്നു എന്‍സിപിയുടെ വിശദീകരണം. ചൊവ്വാഴ്ച രാത്രി 8.30വരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിക്ക് സമയമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

മഹാരാഷ്ട്ര ക്ലൈമാക്‌സിലേക്ക്; നേതാക്കളെ മുംബൈയിലേക്ക് അയച്ച് സോണിയ, കത്ത് തയ്യാറാക്കി എന്‍സിപിമഹാരാഷ്ട്ര ക്ലൈമാക്‌സിലേക്ക്; നേതാക്കളെ മുംബൈയിലേക്ക് അയച്ച് സോണിയ, കത്ത് തയ്യാറാക്കി എന്‍സിപി

എന്നാല്‍ തൊട്ടുപിന്നാലെ ഗവര്‍ണറുടെ പ്രതികരണം രാജ്ഭവന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തെന്നും നിലവിലെ സാഹചര്യത്തില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരണം സാധിക്കില്ലെന്നും രാജ്ഭവന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഭരണഘടനയുടെ അനുഛേദം 356 പ്രകാരമാണ് നടപടിയെന്നും കുറിപ്പില്‍ വ്യക്തമാക്കി. എന്‍സിപി നേതാക്കള്‍ ബിജെപി എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ വന്നതും ഇതേ വേളയിലാണ്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് പോയി. ഗവര്‍ണറുടെ ശുപാര്‍ശ കിട്ടിയ ഉടനെ കേന്ദ്ര മന്ത്രിസഭ അടിയന്തരമായി യോഗം ചേരുകയും അംഗീകാരം നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് മോദി ബ്രസീലിലേക്ക് പോയത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദിയുടെ യാത്ര.

English summary
President Kovind is currently not in Delhi; coming back from Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X