കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്താർ വിരുന്ന് വേണ്ടെന്ന് രാംനാഥ് കോവിന്ദ്; ജനങ്ങളുടെ നികുതി പണം ഉപോഗിച്ചുള്ള ധൂർത്ത് വേണ്ടെന്ന്!

  • By Desk
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര മഞ്ചിന്റെ ആവശ്യം ആർഎസ്എസ് നിരസിച്ചതിന് പിന്നാലെ രാഷ്ട്രപതി ഭവനിലും ഇഫ്താർ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതേതതര മൂല്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നാണ് രാഷ്ട്രപതി ഭവൻ അറിയിക്കുന്നത്. നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ വേണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ആർഎസ്എസിന്റെ പോഷക സംഘടനയായ രാഷ്ട്രീയ മുസ്ലീം മ‍ഞ്ചിന്റെ ആവശ്യം ആർഎസ്എസും കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. അത്തരത്തിലുള്ള പരിപാടികളൊന്നും വേണ്ടെന്നായിരുന്നു ആർഎസ്എസ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവനിലും ഇഫ്ത്താർ വിരുന്ന് നടത്തില്ലെന്ന് അറിയിപ്പ് വന്നത്.

ഇഫ്ത്താർ വിരുന്ന് വേണ്ട

ഇഫ്ത്താർ വിരുന്ന് വേണ്ട


സ്മൃതി മന്ദിറില്‍വെച്ച് പരിപാടി നടത്താനായിരുന്നു കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കണ്‍വീനറായ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് ആവശ്യം ഉന്നയിച്ചത്. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് രാജേഷ് ലോയയ്ക്ക് ആയിരുന്നു അപേക്ഷ നല്‍കിയത്. എന്നാൽ അപേക്ഷ പാടെ നിരസിക്കുകയായിരുന്നു. ‘അത്തരത്തിലുള്ള ഒരു പരിപാടിയും സ്മൃതി മന്ദിറില്‍ നടത്താന്‍ പറ്റില്ല. മാത്രമല്ല സ്മൃതി മന്ദിറില്‍ ഇപ്പോള്‍ മൂന്നാംവര്‍ഷ പരിശീലനക്യാംപ് നടന്നുകൊണ്ടിരിക്കുകയാണ്.' എന്നായിരുന്നു ആര്‍എസ്എസ്. നേതൃത്വത്തിന്റെ വിശദീകരണം.

ആവശ്യം തീർത്തും തെറ്റ്

ആവശ്യം തീർത്തും തെറ്റ്

അതേസമയം ആര്‍എസ് എസ് തീരുമാനത്തെ മഞ്ചിന്റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ ന്യായികരിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രാ രാഷ്ട്രീയ മുസ്‌ലിം മഞ്ച് അധ്യക്ഷന്റെ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നാണ് മഞ്ചിന്റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ വ്യക്തമാക്കിയത്. ആരാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് അവര്‍ തന്നെയാണ് അതിന് ആതിഥ്യം വഹിക്കേണ്ടത്. അത് മറ്റുള്ളവരെ ഏല്‍പിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതാക്കൾ

ആർഎസ്എസ് നേതാക്കൾ


ഇഫ്താര്‍ വിരുന്ന് സഹോദര്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നാണ് മഹാരാഷ്ട്ര മഞ്ച് അധ്യക്ഷന്‍ ശൈഖ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മോമിന്‍പുരയിലെ ജുമാ മസ്ജിദില്‍ ഇത്തരത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. ആ സമയത്ത് ആർഎസ്എസിന്റെയും ബിജെപിയുടെയും നേതാക്കൾ പങ്കെടുത്തിരുന്നെന്നും മഹാരാഷ്ട്ര മഞ്ച് കണ്‍വീനറായ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് വ്യക്തമാക്കുകയായിരുന്നു.

പോഷക സംഘടന

പോഷക സംഘടന

വന്ദേമാതരം ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി ജാമിയത്ത് ഉലമ രംഗത്ത് വന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതും ആർഎസ്എസിന്റെ ഈ പോഷക സംഘടനയായിരുന്നു. മുസ്ലീം സമുദായത്തിലേയ്ക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ എത്തിയ്ക്കുക എന്നതായിരുന്നു മുസ്ലീം മ‍‍ഞ്ച് രൂപീകരണ ലക്ഷ്യം.

മോദിക്ക് വേണ്ടി പ്രചരണം

മോദിക്ക് വേണ്ടി പ്രചരണം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്ക്ക് വേണ്ടി പ്രചാരണ മുസ്ലീം രാഷ്ട്രീയ മഞ്ച് രംഗത്തുണ്ടായിരുന്നു. ഗോവധ നിരോധനത്തിനും ബീഫ് നിരോധനത്തിനും എതിരെ ഇസ്ലാമിക സംഘടനകളും ഇടതുപക്ഷ സംഘടനകളും രംഗത്ത് വന്നപ്പോള്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് നിരോധനത്തിന് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. 2008 ല്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്ന് കശ്മീരിലേയ്ക്ക് ശാന്തിയാത്ര നടത്തിയിട്ടുണ്ട് മുസ്ലീം രാഷ്ട്രീയ മഞ്ച്.

English summary
President Kovind refuses to organize Iftar parties at Rashtrapati Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X