കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗം

  • By Desk
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരിക്കെ, അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രഞ്ജന്‍ ഗൊഗോയിയുടെ മൂത്ത സഹോദരന്‍ അഞ്ജന്‍ ഗൊഗോയിക്കും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദവി നല്‍കിയെന്നാണ് വിവരം. രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം ഏറെ വിവാദമായിട്ടുണ്ട്.

ജഡ്ജിമാര്‍ക്ക് വിരമിച്ച ശേഷം സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കുന്നത്, ഭരണകക്ഷിയോട് കൂറു പുലര്‍ത്താന്‍ ജഡ്ജിമാരെ പ്രേരിപ്പിക്കുമെന്നാണ് ആക്ഷേപം. കല, സാംസ്‌കാരികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ അതുല്യസംഭവാനകള്‍ നല്‍കിയവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറ്. ഇതില്‍ ഏത് ഗണത്തിലാണ് രഞ്ജന്‍ ഗൊഗോയ് ഉള്‍പെടുക എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരനും പ്രത്യേക പദവി നല്‍കിയെന്ന വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

രണ്ട് മാസം മുമ്പ്

രണ്ട് മാസം മുമ്പ്

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്. എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ അഞ്ജന്‍ ഗൊഗോയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കിയിരുന്നു. 2013ല്‍ വ്യോമ സേനയില്‍ വിരമിച്ച ഉദ്യോഗസ്ഥനാണ് എയര്‍ മാര്‍ഷല്‍ അജ്ഞന്‍ ഗൊഗോയ്.

ഇത്തരം നിയമനം ആദ്യം

ഇത്തരം നിയമനം ആദ്യം

നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗമായിട്ടാണ് രാഷ്ട്രപതി ഭവന്‍ അഞ്ജന്‍ ഗൊഗോയിയെ നിയമിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജയണ്‍ മന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക-സാമൂഹിക വികസന കാര്യങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയാണ് എന്‍ഇസി. ആദ്യമായിട്ടാണ് ഈ സമിതിയിലേക്ക് വിരമിച്ച ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഭവന്‍ ശുപാര്‍ശ ചെയ്യുന്നത്.

സഹമന്ത്രിയുടെ പദവി

സഹമന്ത്രിയുടെ പദവി

അഞ്ജന്‍ ഗൊഗോയിയുടെ നിയമനം കഴിഞ്ഞ ജനുവരിയാണ് നടന്നത്. സഹമന്ത്രിയുടെ പദവിയാണ് എന്‍ഇസി അംഗത്തിന് ലഭിക്കുക. ഏത് മേഖലയിലുള്ളവരെയാണ് എന്‍ഇസിയിലേക്ക് നാമനിര്‍ദേശം ചെയ്യുക എന്ന് പ്രത്യേക നിബന്ധനയില്ല. നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ സാഹചര്യം കൃത്യമായി അറിയുന്നവരെയാണ് സാധാരണ നിയമിക്കാറ് എന്ന് എന്‍ഇസിയിലെ മുന്‍ അംഗത്തെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

40 വര്‍ഷത്തെ പ്രവര്‍ത്തനം

40 വര്‍ഷത്തെ പ്രവര്‍ത്തനം

എന്‍ഇസിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇക്കാലളവില്‍ ആദ്യമായിട്ടാണ് വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നതെന്ന് എന്‍ഇസിയിലെ മുന്‍ ഉഗ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ഫെബ്രുവരി 28നാണ് അഞ്ജന്‍ ഗൊഗോയ് വ്യോമസേനയില്‍ നിന്ന് വിരമിച്ചത്.

ഒട്ടേറെ പുരസ്‌കാരങ്ങള്‍

ഒട്ടേറെ പുരസ്‌കാരങ്ങള്‍

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ അഞ്ജന്‍ ഗൊഗോയ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാലം അദ്ദേഹം മേഖലയ്ക്ക് പുറത്താണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് അഞ്ജന്‍ ഗൊഗോയ്.

 അഞ്ച് വര്‍ഷം വരെ നീട്ടാം

അഞ്ച് വര്‍ഷം വരെ നീട്ടാം

1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരം 1972ലാണ് നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ (എന്‍ഇസി) രൂപീകരിച്ചത്. കൗണ്‍സില്‍ ചെയര്‍മാന്റെ ശുപാര്‍ശ പ്രകാരം രണ്ടുപേരെ നിയമിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുക. ഇതിന് ശേഷം രണ്ട് വര്‍ഷം കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.

English summary
President nominated Ranjan Gogoi' brother Anjan Gogoi as a member of the NEC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X