കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; കൗണ്‍സില്‍ രൂപീകരണം ഉടന്‍

  • By Vishnu
Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതി ബില്ലിന്(ജിഎസ്ടി) രാഷ്ട്രപതി അംഗീകാരം നല്‍കി. രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേതഗതി ബില്ല് നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. 16 സംസ്ഥാനങ്ങള്‍കൂടി ബില്‍ പാസാക്കിയതോടെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

രാഷ്ട്പതി അംഗീകരിച്ചതോടെ ബില്‍ നിയമമായി. ഇനി രാജ്യത്ത് ഏകീകൃത നികുതി നിരക്ക് നിലവില്‍ വരും. നിരക്ക് തീരുമാനിക്കുന്നതിനായി കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും നികുതി നിരക്കുകള്‍ തീരുമാനിക്കുക.

gst bill

ഇനി ചട്ടങ്ങളും നിരക്കുകളും തീരുമാനിക്കാനുള്ള രണ്ട് ബില്ലുകള്‍കൂടി പാസാക്കാനുണ്ട്. അവ പാസാകുന്നതോട് കൂടി ജിഎസ്ടി നിലവില്‍ വരും. 2017 ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി സംബ്രദായം രാജ്യത്ത് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. സ്വാതന്ത്രത്തിന് ശേശം ഇന്ത്യയില്‍ ഇത്തരമൊരു വലിയ നികുതി പരിഷ്‌കരണം ആദ്യമായാണ്.

Read Also: ആംബുലന്‍സ് പോലും വിട്ടില്ല; നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം, 1000 പേര്‍ക്കെതിരെ കേസ്

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. ജിഎസ്ടി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍ സമന്വയിപ്പിച്ച് ഒറ്റ നികുതിയായി മാറും.

സെന്‍ട്രല്‍ എസ്‌കൈസ് ഡ്യൂടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടികള്‍, സേവന നികുതി, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സര്‍ച്ചാര്‍ജുകള്‍, സെസ്സുകള്‍, വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, എന്‍ട്രി ടാക്‌സ് എന്നിവ ഇല്ലാതാകും.

Read Also: ബിജെപി ഓഫിസിലെ ബോംബേറ്; രാജ്‌നാഥ് സിംഗിന്റെ വിശദീകരണം ചോദിക്കല്‍ കോമഡിയെന്ന് ഇപി ജയരാജന്‍

അതേ സമയം സംസ്ഥാനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗമായ മദ്യത്തിനും പെട്രോളിയത്തിനും ജിഎസ്ടി ബാധകമാകില്ല. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബില്‍ സഹായകരമാകും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
President Pranab Mukherjee gave his assent to the landmark Goods and Services Tax bill, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X