Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരസ്‌കാരങ്ങള്‍ നല്‍കിയുള്ള പ്രതിഷേധം ശരിയല്ലെന്ന് പ്രണബ് മുഖര്‍ജി

ദില്ലി: രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും പ്രതികരിച്ചു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. അഭിപ്രായ പ്രകടനം നടത്തിയും ചര്‍ച്ചകള്‍ നടത്തിയും പ്രതിഷേധം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരങ്ങളെ ബഹുമാനിക്കണം, പൊതുസമൂഹത്തിന്റെ അംഗീകാരമായി അതിനെ കാണണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം തിരുത്താന്‍ ഇന്ത്യയ്ക്കു കഴിയാറുണ്ട്.

pranab-mukherjee

ഒരു വ്യക്തിയുടെ കഴിവിനും കഠിനാധ്വാനത്തിനും ലഭിക്കുന്ന അംഗീകാരമാണ് പുരസ്‌കാരങ്ങള്‍. അത് തിരിച്ചു നല്‍കുന്നത് അവാര്‍ഡ് നല്‍കുന്നവരെ അപമാനിക്കുന്നതിനു തുല്യമാണ്. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളില്‍ പലര്‍ക്കും വേദനയും അഭിപ്രായ വ്യത്യാസവുമുണ്ടാകും. എന്നാല്‍ അവയോടുള്ള പ്രതികരണം സമതുലിതമായിരിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

അക്രമങ്ങളോടു പ്രതികരിക്കുമ്പോള്‍ ശ്രദ്ധിച്ചുവേണമെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയതിനെ കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പ്രമുഖരില്‍ പലരും നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചാണ് പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+