Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷത്തെ ചെലവ് 100 കോടി

മുംബൈ: പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുവെന്നറിയാന്‍ മുംബൈ സ്വദേശി ദര്‍വേശ് വിവരാവകാശനിയമപ്രകാരം അപേക്ഷ ഫയല്‍ ചെയ്തത് ഈ ജൂണിലാണ് .

അപേക്ഷയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി മറുപടി നല്‍കി. ലഭിച്ച മറുപടിയില്‍ രാഷ്ട്രപതി ഭവന്‍ അലവന്‍സായി ചെലവഴിച്ച തുകയുടെയും ടെലഫോണ്‍ ബില്ലിന്റെയും കണക്കുകളുള്ളത്.

pranab-mukherjee-latest-603.jpg -Properties

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ചെലവഴിക്കുന്ന അലവന്‍സുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2012-2013 വര്‍ഷത്തില്‍ 30.96 കോടി രൂപയായിരുന്നുവെങ്കില്‍ 2014-15 വര്‍ഷത്തില്‍ ഇത് 41.96 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

രാഷ്ട്രപതി ഭവനിലെ മെയ്മാസത്തിലെ ടെലിഫോണ്‍ ബില്‍ 5.06 ലക്ഷം രൂപയാണ് ജൂണ്‍ മാസത്തിലും ഇതിനോടടുത്ത തുക തന്നെ ടെലിഫോണ്‍ ബില്ലിനത്തില്‍ ചിലവഴിച്ചിട്ടുണ്ട്.രാഷ്ട്രപതി ഭവന്‍ നിലനിര്‍ത്താന്‍ മാത്രം ഇന്ത്യ 100 കോടിയലധികം രൂപ ചിലവഴിക്കുന്നുണ്ടെന്നാണ് ദര്‍വേശ് പറയുന്നത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+