പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചു
ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചു. ഹൃദ്രോഗിയായ പ്രഥമ വനിത ഏറെ നാളായി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 10. 51 ഓടെയായിരുന്നു അന്ത്യം.
ദില്ലിയിലെ ആര്‍മി ഹോസ്പിറ്റലില്‍ തീവ്രവപരിചരണ വിഭാഗത്തിലായിരുന്നു സുവ്രയെ പ്രവേശിപ്പിച്ചിരുന്നത്. ഓഗസ്റ്റ് ഏഴ് മുതല്‍ ആശുപത്രിയിലായിരുന്ന പ്രഥമ വനിതയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും ചൊവ്വാഴ്ച മരണപ്പെടുകയുമായിരുന്നു.

ബംഗ്ളാദേശിലെ നര്‍ഹയില്‍ ജില്ലയിലാണ് സുവ്ര മുഖര്‍ജി ജനിച്ചത്. പിന്നീട് കൊല്‍ക്കത്തയിലേയ്ക്ക് കുടിയേറുകയായിരുന്നു സുവ്രയുടെ കുടുംബം. 1957 ജൂലൈ 13നാണ് പ്രണബ് മുഖര്‍ജിയുമായുള്ള വിവാഹം നടന്നത്












Click it and Unblock the Notifications