ലോക സാംസ്കാരിക സമ്മേളനം; ശ്രീശ്രീ രവി ശങ്കറിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കില്ല
ദില്ലി: യമുന തീരത്ത് നടക്കുന്ന ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കില്ല. ഈ മാസം പതിനൊന്ന് മുതലാണ് ലോക സാംസ്കാരിക സമ്മേളനം നടക്കുന്നത്. നൂറു കണക്കിന് ഏക്കറിലെ കൃഷികള്‍ നശിപ്പിച്ചും പാവങ്ങളെ കുടിയിറക്കിയും മരങ്ങള്‍ വെട്ടിമുറിച്ചുമാണ് സമ്മേളനത്തിന് വിശാലമായ വേദിയൊരുക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്കൊപ്പം രവിശങ്കറിന്റെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് സമ്മേളനത്തിലുണ്ടാകില്ലെന്ന് രാഷ്ട്രപതി അറിയിച്ചത്. വേദി പണിയാനായി നീരൊഴുക്ക് വഴിമാറ്റിയതും ലക്ഷങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ മാലിന്യം കുന്നു കൂടുന്നതും യമുന നദിക്ക് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യമുന നദിയുടെ തീരത്ത് പരിപാടി നടത്താന്‍ വേദിയൊരുക്കിയ ജീവന കലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറുടെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി രൂപ പിഴ വിധിച്ചിരുന്നു. ആയിരം ഏക്കറിലധികം വരുന്ന സ്ഥലത്താണ് പരിപാടിക്ക് വേദിയൊരുക്കിയിരിക്കുന്നത്. നാല്പത് അടി ഉയരത്തിലുള്ള ബഹുനില വേദി, കാബിനുകള്‍, കമ്പുകള്‍, പാര്‍ക്കിങ് സ്ഥലവുമാണ് ഒരുക്കിയിരിക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന് നേതാവുമായ മനോജ് മിശ്ര ഈ മാസം ആദ്യത്തില്‍ നല്കിയ പരാതിയിന്മേലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. വെള്ളിയാഴ്ചയാണ് പരിപാടി ആരംഭിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications