കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സാംസ്‌കാരിക സമ്മേളനം; ശ്രീശ്രീ രവി ശങ്കറിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കില്ല

Google Oneindia Malayalam News

ദില്ലി: യമുന തീരത്ത് നടക്കുന്ന ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കില്ല. ഈ മാസം പതിനൊന്ന് മുതലാണ് ലോക സാംസ്‌കാരിക സമ്മേളനം നടക്കുന്നത്. നൂറു കണക്കിന് ഏക്കറിലെ കൃഷികള്‍ നശിപ്പിച്ചും പാവങ്ങളെ കുടിയിറക്കിയും മരങ്ങള്‍ വെട്ടിമുറിച്ചുമാണ് സമ്മേളനത്തിന് വിശാലമായ വേദിയൊരുക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍കൊപ്പം രവിശങ്കറിന്റെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് സമ്മേളനത്തിലുണ്ടാകില്ലെന്ന് രാഷ്ട്രപതി അറിയിച്ചത്. വേദി പണിയാനായി നീരൊഴുക്ക് വഴിമാറ്റിയതും ലക്ഷങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ മാലിന്യം കുന്നു കൂടുന്നതും യമുന നദിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Pranab Mukherjee

യമുന നദിയുടെ തീരത്ത് പരിപാടി നടത്താന്‍ വേദിയൊരുക്കിയ ജീവന കലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുടെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ 120 കോടി രൂപ പിഴ വിധിച്ചിരുന്നു. ആയിരം ഏക്കറിലധികം വരുന്ന സ്ഥലത്താണ് പരിപാടിക്ക് വേദിയൊരുക്കിയിരിക്കുന്നത്. നാല്‍പത് അടി ഉയരത്തിലുള്ള ബഹുനില വേദി, കാബിനുകള്‍, കമ്പുകള്‍, പാര്‍ക്കിങ് സ്ഥലവുമാണ് ഒരുക്കിയിരിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര ഈ മാസം ആദ്യത്തില്‍ നല്‍കിയ പരാതിയിന്‍മേലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. വെള്ളിയാഴ്ചയാണ് പരിപാടി ആരംഭിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നത്.

English summary
President Pranab Mukherjee on Monday decided to pull out of a cultural extravaganza being organised by Art of Living guru Sri Sri Ravi Shankar as a controversy raged over the three-day event on the flood plains of river Yamuna that has raised environmental concerns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X