നോട്ടുനിരോധനവും ജിഎസ്ടിയും സർക്കാരിന്റെ നേട്ടങ്ങൾ: രാഷ്ട്രപതി
അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്ർ എല്ലാവരുടേയും പിന്തുണ അനിവാര്യമാണെന്ന് രാഷ്ട്രപതി
ദില്ലി: രാജ്യം 70ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളെ കന്നി പ്രസംഗത്തിൽ പ്രകീർത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളായി അക്കമിട്ട് നിരത്താവുന്ന നോട്ട് നിരോധനം, ചരക്കുസേവനനികുതി എന്നിവയെ പ്രകീർത്തിച്ച രാഷ്ട്രപതി വൃത്തിയുള്ള ഇന്ത്യയെ സൃഷ്ടിക്കുന്നതിനായി തുടക്കം കുറിച്ച സ്വച്ഛ് ഭാരത് പദ്ധതിയെയും എടുത്ത് പരാമർശിച്ചു. ഈ വേളയിൽ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരെ സ്മരിക്കണമെന്നും അവരിൽ നിന്ന് കരുത്ത് ഉൾക്കള്ളണമെന്നും അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.

ജിഎസ്ടി ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്നും സങ്കീര്‍ണ്ണമായ നികുതി സംവിധാനത്തെ പരിഷ്കരിച്ചുകൊണ്ടാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി നികുതി അടച്ച് രാഷ്ട്ര നിർമ്മാണത്തില്‍ പങ്കാളിയാവണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാജ്യത്തോട് ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്യത്തിന് വേണ്ടി പോരാടി മരിച്ച ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച രാഷ്ട്രപതി അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യം സമാധാനത്തിലും ഐക്യത്തിലും വിശ്വസിക്കണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു
രാജ്യത്ത് ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്ന ദിവ്യാംഗ സഹോദരീ സഹോദരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് അനിവാര്യമാണെന്നും വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്നും ഇതിനായി എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ചൂണ്ടിക്കാണിച്ചു. ഇതിനെല്ലാം പുറമേ സര്‍ക്കാരിന്‍റെ നയങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. പാചക വാതക സബ്സിഡി ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം സ്വീകരിച്ച് ഒരു കോടിയോളം പേര്‍ സ്വമേധയാ സബ്സ്ഡി ഉപേക്ഷിച്ചുവെന്നും ഇത് പാവപ്പെട്ട കുടുംബങ്ങളിലേയ്ക്ക് ഗ്യാസ് കണക്ഷന്‍ എത്തിക്കുന്നതിന് വഴിവെച്ചുവെന്നും അദ്ദേഹം സ്മരിക്കുന്നു. 2020ലെ ഒളിമ്പിക്സില്‍ കരുത്ത് കാണിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ അനിവാര്യമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications