ജസ്റ്റിസ് എന്‍വി രമണ സുപ്രീംകോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസ്; 24ന് ചുമതലയേല്‍ക്കും
ദില്ലി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍വി രമണയെ നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ഏപ്രില്‍ 24ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ 23ന് വിരമിക്കും. എസ്എ ബോബ്‌ഡെ അടുത്ത ചീഫ് ജസ്റ്റിസായി രമണയുടെ പേര് കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു. ബോബ്‌ഡെക്ക് ശേഷം ഏറ്റവും സീനിയറായുള്ള ജഡ്ജിയാണ് രമണ. 1957 ആഗസ്റ്റ് 27നാണ് അദ്ദേഹം ജനിച്ചത്. അടുത്ത വര്‍ഷം ആഗസ്റ്റ് 26നണ് വിരമിക്കുക.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ആന്ധ്ര പ്രദേശുകാരനായ ജസ്റ്റിസ് എന്‍വി രമണ 2000 ജൂണിലാണ് ആന്ധ്ര ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായത്. ദില്ലി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയ ശേഷമാണ് 2014 സുപ്രീംകോടതിയിലേക്ക് എത്തിയത്. 2019 നവംബറിലാണ് എസ്എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അയോധ്യയിലെ തര്‍ക്ക ഭൂമി വിവാദത്തില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു ബോബ്‌ഡെ.
ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് എന്‍വി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന് കീഴില്‍ വരണമെന്ന് നിര്‍ദേശിച്ച ജഡ്ജിമാരുടെ പാനലിലും അംഗവുമായിരുന്നു അദ്ദേഹം.
മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications