കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യ കത്തുന്നു; നിയന്ത്രിക്കാനാകാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; ശാന്തരാകാന്‍ രാഷ്ട്രപതി

ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കേന്ദ്രം

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആൾ ദൈവം ഗുർമീത് റാം റഹിമിന്റെ അനുയായികളെ നിലക്ക് നിർത്താൻ ഹരിയാന പോലീസ് പരാജയപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം സർക്കാർ. നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും യാതൊരു സുരക്ഷ നടപടിയും സ്വീകരിക്കാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ക്രമസമാധാനപാലനം നിയന്ത്രിക്കുന്ന ദില്ലിയിലും കലാപം തുടരുകയാണ്. ക്രമസമാധാനപാലനം നടക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രപതി രംഗതെത്തി. എല്ലാവരും സമാധാനം പാലിക്കണമെന്നാണ് രാഷ്ട്രപതിയുടെ ആഹ്വാനം.

Gurmeet Ram Rahim

 ഇവനെ തൊട്ടൽ ഇത്തിരി പൊള്ളും; ഏത്തക്കായ്ക്ക് പൊന്നിൻ വില ഇവനെ തൊട്ടൽ ഇത്തിരി പൊള്ളും; ഏത്തക്കായ്ക്ക് പൊന്നിൻ വില

സംഘർഷത്തിൽ 32 പേർ മരിക്കുകയും നിരവധിപ്പോർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കലാപം അഴിച്ചിവിടുമെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടും ക്രമസമാധാനം നിയന്ത്രിക്കാൻ സർക്കാരിനും പോലീസിനും സാധിച്ചിട്ടില്ല.

അഴിഞ്ഞാടി ഗുര്‍മീതിന്റെ അനുയായികൾ

അഴിഞ്ഞാടി ഗുര്‍മീതിന്റെ അനുയായികൾ

വിധി പ്രസ്താവം കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. റഹീം അനുയായികൾ പോലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷ ഒരുക്കുന്നതില്‍ സർക്കാർ പരാജയം

സുരക്ഷ ഒരുക്കുന്നതില്‍ സർക്കാർ പരാജയം

റാം റഹീമിന്റെ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിഞ്ഞിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മാത്രമല്ല, റഹീമിന്റെ അനുയായികള്‍ക്ക് ഒരുമിച്ചു കൂടാന്‍ അവസരവും നല്‍കി. അവര്‍ സംഘടിക്കുന്നത് തടയാനോ അക്രമം നിയന്ത്രിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പരാജയമാണ് സംഘർഷം ശക്തമാകാൻ കരണമെന്ന് റിപ്പോർട്ടുകൾ.

നിരോധാഞ്ജയ്ക്ക് സമാനമായ സാഹചര്യം

നിരോധാഞ്ജയ്ക്ക് സമാനമായ സാഹചര്യം

റഹീമിനെതിരെ വിധി വന്നതിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളികത്തുകയാണ്.പഞ്ച്കുലയിൽ നിരോധാനാഞ്ജയ്ക്ക് സമാനമായ സഹചര്യമാണ് നിലനിൽക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ വിധി വന്നതിന്റെ തൊട്ട് പിന്നാലെ ഹരിയാനയിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

അന്വേഷണത്തിന് ഉത്തരവിട്ടില്ല

അന്വേഷണത്തിന് ഉത്തരവിട്ടില്ല

ഹരിയാനയിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത്.അക്രമസംഭവങ്ങള്‍ അരങ്ങേറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ പോലും സർക്കാർ തയ്യാറായിരുന്നില്ല. വിമര്‍ശനങ്ങള്‍ അതിരൂക്ഷമായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഘട്ടര്‍ അംഗീകരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലൂടെ സംഘർഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനായി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ജഡ്ജിക്ക് സുരക്ഷ

ജഡ്ജിക്ക് സുരക്ഷ

ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് വലിയ സുരക്ഷയൊരുക്കാനാണ് കേന്ദ്രസകര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.ദേര സച്ചാ സൗധ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമസംഭവങ്ങളുടെ​ പശ്ചാത്തലത്തിലാണ്​ കേന്ദ്ര ഉത്തരവ്​​. ജഡ്​ജിയുടെ സുരക്ഷാ ചുമതല സിആർപിഎഫ്​, സിഐഎസ്​എഫ്​ പോലുള്ള കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

പാഠം പഠിക്കാതെ സർക്കാർ

പാഠം പഠിക്കാതെ സർക്കാർ

മുന്‍പുണ്ടായ അനുഭവങ്ങളില്‍ നിന്നും സര്‍ക്കാര്‍ യാതൊരു പാഠവും പഠിച്ചില്ലെന്നു വേണം കരുതാന്‍. മുൻപ് ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്നും അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിനെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ജാട്ട് പ്രക്ഷോഭത്തിന്റെ സമയത്തും സര്‍ക്കാര്‍ മൗനം പാലിച്ച് നോക്കി നില്‍ക്കുകയാണുണ്ടായത്.

English summary
President Ram Nath Kovind today condemned violence and damage to public property by followers of the Dera Sacha Sauda and asked all people to maintain peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X