രാമക്ഷേത്ര നിര്‍മാണത്തിന് രാഷ്ട്രപതിയുടെ സംഭാവന 500100 രൂപ; വജ്ര വ്യാപാരി 11 കോടി നല്കി
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് രാഷ്ട്രപതി 500100 രൂപ സംഭാവന നല്കി. ദേശ വ്യാപകമായി ക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണത്തിന് ഇതോടെ തുടക്കം. ഫെബ്രുവരി 27 വരെയാണ് പിരിവ് നടക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷന്മാരില് ഒരാളായ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ആണ് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി മേധാവി നൃപേന്ദ്ര മിശ്ര, ആര്‍എസ്എസ് നേതാവ് കുല്ഭൂഷണ് അഹുജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാജ്യത്തെ പ്രഥമ പൗരനില്‍ നിന്ന് അഞ്ച് ലക്ഷത്തി നൂറ് രൂപ സംഭാവന ലഭിച്ചു എന്ന് വിഎച്ച്പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ രാമക്ഷേത്ര നിര്‍മാണ പിരിവ് ആരംഭിച്ചു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ക്ഷേത്ര നിര്‍മാണത്തിന് ഒരു കല്ല് ചൗഹാന്റെ കുടുംബത്തിന്റെ വകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മിക്കുന്നത് രാമക്ഷേത്രമല്ല, ദേശീയ ക്ഷേത്രമാണെന്നും ശിവരാജ് സിങ് ചൗഹാന് കുറിച്ചു.
ബിഹാറിലെ എല്ലാ ഹിന്ദു കുടുംബങ്ങളും സംഭാവന ചെയ്യുമെന്നാണ് കരുതുന്നതെന്ന് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മുസ്ലിം പള്ളി നിര്‍മിക്കുകയാണെങ്കില്‍ മുസ്ലിങ്ങള്‍ മുന്നില്‍ നില്‍ക്കില്ലേ, അതുപോലെ ഹിന്ദു ക്ഷേത്രം നിര്‍മിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍ നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും സുശീല്‍ മോദി പറഞ്ഞു.
10, 100, 1000 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പിരിവ് നടത്തുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കേണ്ട എന്നാണ് ട്രസ്റ്റിന്റെ തീരുമാനം. വിദേശ പണമോ കോര്‍പറേറ്റുകളുടെ പണമോ സ്വീകരിക്കില്ലെന്നും ട്രസ്റ്റ് തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സൂറത്തിലെ വജ്ര വ്യാപാരി ഗോവിന്ദ് ഭായ് ദോലാകിയ 11 കോടി രൂപ സംഭാവന നല്കി. വിഎച്ച്പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പണം കൈമാറിയത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications