കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് രാഷ്ട്രപതിയുടെ സംഭാവന 500100 രൂപ; വജ്ര വ്യാപാരി 11 കോടി നല്‍കി

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് രാഷ്ട്രപതി 500100 രൂപ സംഭാവന നല്‍കി. ദേശ വ്യാപകമായി ക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണത്തിന് ഇതോടെ തുടക്കം. ഫെബ്രുവരി 27 വരെയാണ് പിരിവ് നടക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷന്മാരില്‍ ഒരാളായ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ആണ് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി മേധാവി നൃപേന്ദ്ര മിശ്ര, ആര്‍എസ്എസ് നേതാവ് കുല്‍ഭൂഷണ്‍ അഹുജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാജ്യത്തെ പ്രഥമ പൗരനില്‍ നിന്ന് അഞ്ച് ലക്ഷത്തി നൂറ് രൂപ സംഭാവന ലഭിച്ചു എന്ന് വിഎച്ച്പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.

r

അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ രാമക്ഷേത്ര നിര്‍മാണ പിരിവ് ആരംഭിച്ചു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ക്ഷേത്ര നിര്‍മാണത്തിന് ഒരു കല്ല് ചൗഹാന്റെ കുടുംബത്തിന്റെ വകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മിക്കുന്നത് രാമക്ഷേത്രമല്ല, ദേശീയ ക്ഷേത്രമാണെന്നും ശിവരാജ് സിങ് ചൗഹാന്‍ കുറിച്ചു.

യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്

ബിഹാറിലെ എല്ലാ ഹിന്ദു കുടുംബങ്ങളും സംഭാവന ചെയ്യുമെന്നാണ് കരുതുന്നതെന്ന് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മുസ്ലിം പള്ളി നിര്‍മിക്കുകയാണെങ്കില്‍ മുസ്ലിങ്ങള്‍ മുന്നില്‍ നില്‍ക്കില്ലേ, അതുപോലെ ഹിന്ദു ക്ഷേത്രം നിര്‍മിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍ നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും സുശീല്‍ മോദി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറുംഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും

10, 100, 1000 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പിരിവ് നടത്തുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കേണ്ട എന്നാണ് ട്രസ്റ്റിന്റെ തീരുമാനം. വിദേശ പണമോ കോര്‍പറേറ്റുകളുടെ പണമോ സ്വീകരിക്കില്ലെന്നും ട്രസ്റ്റ് തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സൂറത്തിലെ വജ്ര വ്യാപാരി ഗോവിന്ദ് ഭായ് ദോലാകിയ 11 കോടി രൂപ സംഭാവന നല്‍കി. വിഎച്ച്പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പണം കൈമാറിയത്.

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
President Ram Nath Kovind Donates rs 5 Lakh For Ram Temple construction in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X