കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു യുഗം കടന്നുപോകുകയാണ്; പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി,' മുന്‍ രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അതിയായ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗം കടന്നുപോകുകയാണ്- രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പൊതുജീവിതത്തിലെ ഒരു മഹത്തായ, ഒരു മുനിയുടെ മനോഭാവത്തോടെ അദ്ദേഹം മാതൃഭൂമിയെ സേവിച്ചു. തങ്ങളുടെ ഏറ്റവും നല്ല പുത്രന്മാരിൽ ഒരാളെ നഷ്ടപ്പെട്ടതിൽ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും അനുശോചനം നേരുന്നു.

പ്രഥമ പൗരനെന്ന നിലയില്‍ രാഷ്ട്രപതിഭവനെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിച്ച പ്രണബ് മുഖര്‍ച്ച് എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു വ്യക്തമായായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പൊതുസന്ദര്‍ശനത്തിനായി അദ്ദഹേ രാഷ്ട്രപതി ഭവന്‍റെ കവാടങ്ങള്‍ തുറന്നു കൊടുത്തു. 'ഹിസ് എക്ലലന്‍സി' എന്ന ഉപയോഗം നിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ചരിത്രപരമായിരുന്നെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

 prnab

പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച 5 ദശാബ്ദക്കാലം നീണ്ടുനിന്ന തന്‍റെ വിശിഷ്ടമായ പൊതുജീവിതത്തിൽ താന്‍ വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ തികച്ചും അടിസ്ഥാനപരമായ ജീവിതം നയിച്ച് വ്യക്തിയായിരുന്നു ഭാരത് രത്ന ശ്രീ പ്രണബ് മുഖര്‍ജി. രാഷ്ട്രീത്തിന് അതീതമായി എല്ലാവരോടും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.

' സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ' ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല: സുനില്‍ പി ഇളയിടം' സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ' ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല: സുനില്‍ പി ഇളയിടം

ദില്ലിയിലെ ആര്‍മീസ് റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രണബ് മുഖര്‍ജി അന്തരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മകന്‍ അഭിജിത്ത് മുഖര്‍ജി ആണ് മരണ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്.

പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പിണറായി, സി പി എം രക്തസാക്ഷികളെ തേടി നടക്കുന്നെന്ന് ചെന്നിത്തലപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പിണറായി, സി പി എം രക്തസാക്ഷികളെ തേടി നടക്കുന്നെന്ന് ചെന്നിത്തല

 ' നോട്ട് നിരോധനം , ജിഎസ്ടി , ലോക്ക്ഡൗൺ ; കേന്ദ്രസർക്കാരിന്റെ ലക്ഷ്യം അനൗപചാരിക മേഖലയെ തകർക്കാൻ' ' നോട്ട് നിരോധനം , ജിഎസ്ടി , ലോക്ക്ഡൗൺ ; കേന്ദ്രസർക്കാരിന്റെ ലക്ഷ്യം അനൗപചാരിക മേഖലയെ തകർക്കാൻ'

 ' അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല ' , ആഞ്ഞടിച്ച് ഡി വൈ എഫ്ഐ ' അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല ' , ആഞ്ഞടിച്ച് ഡി വൈ എഫ്ഐ

English summary
president ram nath kovind pays Condolences on pranab mukherjee's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X