• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിഷേധങ്ങള്‍ അവഗണിച്ചു; കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു, സമരം ശക്തമാക്കി കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായി പ്രതിഷേധം തുടരവെ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്ലുകള്‍ പാസാക്കിയിരുന്നു. ഇതിനെതിരെ പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ശക്തമാകുകയും ചെയ്തു. കര്‍ഷകരുടെ നേതൃത്വത്തില്‍ പല സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരവെയാണ് മൂന്നു ബില്ലുകള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭ്യര്‍ഥിച്ചിരുന്നു.

ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അകാലിദള്‍ രാജിവയ്ക്കുകയും അവരുടെ ഏക മന്ത്രിയെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. പഞ്ചാബ്, ഹരിയാന, ബിഹാര്‍, തമിഴ്‌നാട്, കര്‍ണടകം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. പഞ്ചാബില്‍ റെയില്‍വെ ഉപരോധം പലയിടത്തും തുടരുകയാണ്. കോണ്‍ഗ്രസും പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള മൂന്ന് ബില്ലുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വിശദീകരിക്കുന്നു.

ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്‌സഭ അതിവേഗം കടന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ബില്ലുകള്‍ കീറി എറിഞ്ഞ പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ശബ്ദ വോട്ടോടെ ബില്ലുകള്‍ പാസാക്കുകയായിരുന്നു. ഈ വേളയില്‍ രാജ്യസഭയിലെ ടെലിവിഷന്‍ സംപ്രേഷണം നിര്‍ത്തിവച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

സര്‍ക്കാര്‍ വീഴുമോ? പവാറും തൊറാട്ടും താക്കറെയുടെ വീട്ടില്‍, അറിയണം ആ 2 മണിക്കൂര്‍ ചര്‍ച്ച എന്തിന്സര്‍ക്കാര്‍ വീഴുമോ? പവാറും തൊറാട്ടും താക്കറെയുടെ വീട്ടില്‍, അറിയണം ആ 2 മണിക്കൂര്‍ ചര്‍ച്ച എന്തിന്

പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എളമരം കരീം, കെകെ രാഗേഷ് ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. തുടര്‍ന്ന് എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സമരം നടത്തിയിരുന്നു. കര്‍ഷകര്‍ സമരം ഏറ്റെടുക്കുകയും രാജ്യവ്യാപകമായ പ്രതിഷേധമായി ഉയരുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷവും കര്‍ഷക സംഘടനകളും കഴിഞ്ഞദിവസം ബില്ലുകള്‍ക്കെതിരെ ഭാരത ബന്ദ് പ്രഖ്യാപിച്ചിരുന്നു. യുപി, ബിഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെല്ലാം പ്രതിഷേധം ശക്തമായിരുന്നു.

40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം

കര്‍ഷക വിരുദ്ധമാണ് ബില്ല് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാഷ്ട്രപതി അംഗീകാരം നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ മൂന്ന് ബില്ലുകളും നിയമമായി. കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇന്ന് മന്‍കി ബാത്ത് പരിപാടിയിലും മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാന്‍ സഹായിക്കുന്നതാണ് ബില്ല് എന്നാണ് മോദിയുടെ വിശദീകരണം. താങ്ങുവില ഒഴിവാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ ബില്ലുകള്‍ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിളകളുടെയും താങ്ങുവില ഉയര്‍ത്തി. ഗോതമ്പ്, കടുക്ക് എന്നിവയടക്കമുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചത് ഉത്തരേന്ത്യയിലെ പ്രതിഷേധം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.

എന്റെ കാര്യം ഞാന്‍ പറയാം... തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും- നടന്‍ ഹേമന്ദ് മേനോന്‍എന്റെ കാര്യം ഞാന്‍ പറയാം... തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും- നടന്‍ ഹേമന്ദ് മേനോന്‍

English summary
President Ram Nath Kovind signs 3 farm bills which trigger national wide protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X