കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലപീഡകർക്ക് ഇനി രക്ഷയില്ല.. വധശിക്ഷ ഉറപ്പ്.. പോക്സോ ഓർഡിനൻസിന് അംഗീകാരം

Google Oneindia Malayalam News

ദില്ലി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ഇനി വധശിക്ഷ ഉറപ്പ്. കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർണായകമായ പോക്സോ ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമഭേദഗതി അംഗീകരിച്ച് കൊണ്ട് ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വെച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുക എന്ന നിർണായക മാറ്റമാണ് പോക്സോ നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേർന്ന് പോക്സോ ഓർഡിനൻസ് പാസ്സാക്കിയത്.

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ പീഡനത്തിന് ഇരയായ കേസുകള്‍ കേള്‍ക്കാന്‍ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ക്രിമിനല്‍ ലോ (അമന്‍ഡ്‌മെന്‍ഡ്) ഓര്‍ഡിനന്‍സ് 2018ല്‍ ഉണ്ട്. കൂടാതെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ആശുപത്രികളിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രത്യേക ഫോറന്‍സിക് കിറ്റുകളും ഏര്‍പ്പെടുത്തും.

pocso

പീഡനക്കേസുകളിലെ കുറഞ്ഞ ശിക്ഷ 7 മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവോ ജീവപര്യന്തമോ ആയി ഉയര്‍ത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടത് 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയാണ് എങ്കില്‍ പ്രതിക്ക് പത്ത് മുതല്‍ 20 വര്‍ഷം വരെ കഠിന തടവോ ജീവപര്യന്തമോ ലഭിക്കും. 16 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഇരയാകുന്ന കൂട്ടബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തത്തില്‍ കുറഞ്ഞ ശിക്ഷ ഇനി ഇല്ല.

12 വയസ്സിനും താഴെയുള്ള പെണ്‍കുട്ടിയാണ് ഇരയെങ്കില്‍ പ്രതിക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ആണ്. 12 വയസ്സില്‍ താഴെയുള്ള ഇരയുള്ള കൂട്ടബലാത്സംഗക്കേസുകളില്‍ വധശിക്ഷ ഉറപ്പാണ്. ബലാത്സംഗക്കേസുകളില്‍ അന്വേഷണവും വിചാരണയും ഇനി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും തീരുമാനമായിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്വയില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമഭേദഗതി. എന്നാല്‍ പീഡനക്കേസുകളില്‍ നാണംകെട്ട കേന്ദ്രത്തിന് മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!

ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..

English summary
President signs ordinance for death penalty for convicts in child rape cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X