കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ, അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ലോകനേതാക്കളും

Google Oneindia Malayalam News

ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുഷമാ സ്വരാജിന്റെ മരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗ ഞെട്ടലുളവാക്കിയെന്ന് രാഷ്ട്രപതി പ്രതികരിച്ചു. രാജ്യം ഏറെ സ്നേഹിച്ച ധീരയായ ഒരു നേതാവിനെയാണ് നഷ്ചമായിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ പേരിൽ സുഷമാ സ്വരാജ് എന്നും ഓർമിക്കപ്പെടുമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Read More: സുഷമാ സ്വരാജിന്റെ ചിത്രങ്ങൾ കാണാം

സുഷമാ സ്വരാജിന്റെ വിയോഗത്തിൽ ലോക നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശബന്ധങ്ങൾ ശക്തമാക്കിയതിൽ സുഷമാ സ്വരാജിൻറെ പങ്ക് നിർണായകമാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.

sushma

Recommended Video

cmsvideo
സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam

ഹൃദയാഘാതത്തെ തുടർന്നാണ് 67കാരിയായ സുഷമാ സ്വരാജിന്റെ അന്ത്യം. കുറച്ച് നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. 2016ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അനാരാഗ്യം മൂലമാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

English summary
President Ramnath Kovind about Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X