കൊറോണ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ മാതൃക; തിരിച്ചടിയായത് രണ്ട് കാര്യങ്ങള്‍: രാഷ്ട്രപതി
ദില്ലി: കൊറോണ വൈറസ് രോഗത്തിനെതിരായ പോരാട്ടത്തില്‍ ധൈര്യവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ച് രാജ്യത്തെ ജനങ്ങള്‍ മാതൃകയായെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. അതേസമയം കൊറോണ പ്രതിരോധത്തിനിടെയുണ്ടായ രണ്ട് സംഭവങ്ങള്‍ വലിയ തിരിച്ചടിയായെന്നും രാഷ്ട്രപതി പറഞ്ഞു. ആനന്ദ് വിഹാറിലെ കുടിയേറ്റ തൊഴിലാളികള്‍ സംഘം ചേര്‍ന്നതും ദില്ലിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന മതസമ്മേളനവും ചൂണ്ടികാട്ടിയായിരുന്നു റാംനാഥ് കോവിന്ദിന്റെ പ്രതികരണം.
രാഷ്ട്രപതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഗവര്‍ണമാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും സംസ്ഥാന ഭരണാധികാരികളുമായി ചേര്‍ന്ന യോഗത്തിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കൂടികാഴ്ച്ച. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 നും രാഷ്ട്രപതി സംസ്ഥാനത്തെ ഗവര്‍ണര്‍മാരുമായും ലഫ്. ഗവര്‍ണര്‍മാരുമായും വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഭരണാധികാരികളുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ യോഗം. കഴിഞ്ഞ യോഗത്തിലേതിന് സമാനമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും രാഷ്ടപതി അനുമോദിച്ചു. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിലും രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആഹ്വാനം ചെയ്ത വിളക്കണച്ച് ദീപം തെളിയിക്കുന്ന പ്രവര്‍ത്തിയേയും റാംനാഥ് കോവിന്ദ്് സ്വീകരിച്ചു. എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത് മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളോ മെഴുകുതിരിയോ ടോര്‍ച്ചോ ഉപയോഗിച്ച് വെളിച്ചം തെളിയിക്കണമെന്ന് റാംനാഥ് പറഞ്ഞു. അതേസമയം തന്നെ കോറോണ ജാഗ്രത എല്ലാവരും പാലിക്കണം. സാമൂഹ്യ അകലം പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ള പല നിര്‍ദേശങ്ങളും പല സംസ്ഥാനങ്ങളിലും നടത്തിവരുന്നുണ്ടെന്നും റാംനാഥ് കോവിന്ദ് പറഞ്ഞു. അതില്‍ വിരമിച്ച ഡോക്ടര്‍മാരേയും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക, യുവാക്കളെ സന്നദ്ധ പ്രവര്‍ത്തനത്തിന് ക്ഷണിക്കുക, ദൈന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്യുക, പട്ടിണി നിര്‍മാര്‍ജനത്തിനുള്ള കാര്യങ്ങള്‍ നടപ്പാക്കുക, ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനം നടത്തിവരുന്നത് പ്രശംസനീയമാണെനന്ന് റാംനാഥ് കോവിന്ദ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭവന രഹിതരും സമൂഹത്തിലെ ദുര്‍ബല വിഭാഗവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും റാംനാഥ് കോവിന്ദ്് പറഞ്ഞു.
രാജ്യത്ത് ഇതുവരേയും കൊറോണ ബാധിച്ച് 56 പേരാണ് മരണപ്പെട്ടതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര് മരിക്കുകയും പുതുതായി 336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിതുവരേയും 2301 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ 157 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications