കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ മാതൃക; തിരിച്ചടിയായത് രണ്ട് കാര്യങ്ങള്‍: രാഷ്ട്രപതി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തിനെതിരായ പോരാട്ടത്തില്‍ ധൈര്യവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ച് രാജ്യത്തെ ജനങ്ങള്‍ മാതൃകയായെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. അതേസമയം കൊറോണ പ്രതിരോധത്തിനിടെയുണ്ടായ രണ്ട് സംഭവങ്ങള്‍ വലിയ തിരിച്ചടിയായെന്നും രാഷ്ട്രപതി പറഞ്ഞു. ആനന്ദ് വിഹാറിലെ കുടിയേറ്റ തൊഴിലാളികള്‍ സംഘം ചേര്‍ന്നതും ദില്ലിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന മതസമ്മേളനവും ചൂണ്ടികാട്ടിയായിരുന്നു റാംനാഥ് കോവിന്ദിന്റെ പ്രതികരണം.

രാഷ്ട്രപതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഗവര്‍ണമാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും സംസ്ഥാന ഭരണാധികാരികളുമായി ചേര്‍ന്ന യോഗത്തിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കൂടികാഴ്ച്ച. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ramnath kovind

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 നും രാഷ്ട്രപതി സംസ്ഥാനത്തെ ഗവര്‍ണര്‍മാരുമായും ലഫ്. ഗവര്‍ണര്‍മാരുമായും വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഭരണാധികാരികളുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ യോഗം. കഴിഞ്ഞ യോഗത്തിലേതിന് സമാനമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും രാഷ്ടപതി അനുമോദിച്ചു. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിലും രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആഹ്വാനം ചെയ്ത വിളക്കണച്ച് ദീപം തെളിയിക്കുന്ന പ്രവര്‍ത്തിയേയും റാംനാഥ് കോവിന്ദ്് സ്വീകരിച്ചു. എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ മെഴുകുതിരിയോ ടോര്‍ച്ചോ ഉപയോഗിച്ച് വെളിച്ചം തെളിയിക്കണമെന്ന് റാംനാഥ് പറഞ്ഞു. അതേസമയം തന്നെ കോറോണ ജാഗ്രത എല്ലാവരും പാലിക്കണം. സാമൂഹ്യ അകലം പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ള പല നിര്‍ദേശങ്ങളും പല സംസ്ഥാനങ്ങളിലും നടത്തിവരുന്നുണ്ടെന്നും റാംനാഥ് കോവിന്ദ് പറഞ്ഞു. അതില്‍ വിരമിച്ച ഡോക്ടര്‍മാരേയും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക, യുവാക്കളെ സന്നദ്ധ പ്രവര്‍ത്തനത്തിന് ക്ഷണിക്കുക, ദൈന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്യുക, പട്ടിണി നിര്‍മാര്‍ജനത്തിനുള്ള കാര്യങ്ങള്‍ നടപ്പാക്കുക, ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനം നടത്തിവരുന്നത് പ്രശംസനീയമാണെനന്ന് റാംനാഥ് കോവിന്ദ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭവന രഹിതരും സമൂഹത്തിലെ ദുര്‍ബല വിഭാഗവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും റാംനാഥ് കോവിന്ദ്് പറഞ്ഞു.

രാജ്യത്ത് ഇതുവരേയും കൊറോണ ബാധിച്ച് 56 പേരാണ് മരണപ്പെട്ടതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിതുവരേയും 2301 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ 157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

English summary
President Ramnath Kovind held joint session with Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X