കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂറിനകം വിവാഹവേദി മാറ്റാന്‍ ദമ്പതികള്‍ക്ക് നിര്‍ദ്ദേശം; സഹായത്തിനെത്തിയത് ഇന്ത്യൻ പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവാഹ വേദി മാറ്റാന്‍ നിർദ്ദേശം നൽകിയിയതോടെ മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം രാഷ്ട്രപതിയുടെ ഇടപെടലോടെ നടന്നു. വിവാഹ ആഘോഷം നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് പങ്കെടുക്കുന്നതിനാലാണ് 48 മണിക്കൂറിനകം വേദി മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് വിവാഹം നടത്താന്‍ പദ്ധയിട്ടിരുന്ന അമേരിക്കക്കാരിയായ ആഷ്‌ലി ഹാളാണ് ഇതോടെ പൊല്ലാപ്പിലായത്.

സ്വന്തം മുഖമോ സ്വത്വമോ പുറത്തു കാണിക്കുവാൻ പോലും ധൈര്യമില്ലാത്തത്ര ഭീരുക്കൾ, ആഞ്ഞടിച്ച് ഐസിയു!സ്വന്തം മുഖമോ സ്വത്വമോ പുറത്തു കാണിക്കുവാൻ പോലും ധൈര്യമില്ലാത്തത്ര ഭീരുക്കൾ, ആഞ്ഞടിച്ച് ഐസിയു!

വിവാഹത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം അറിയുന്നത് തന്നെ. അതേ ഹോട്ടലില്‍ താമസിക്കുന്ന കോവിന്ദിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിവാഹ വേദി മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ഹാളിനെ അറിയിച്ചു. നിരാശയായ വധു ട്വിറ്റര്‍ വഴി രാഷ്ട്രപതി ഭവനുമായി ബന്ധപ്പെടുകയും സഹായം ചോദിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രപതി ഭവന്‍ ഇടപെട്ട് യുവതിയെ സഹായിക്കുകയായിരുന്നു. സംഭവം മുഴുവന്‍ യുവതി ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ആളുകള്‍ ഇത് അറിയുന്നത്.

marrige

കൊച്ചിയിലെ താജ് വിവന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നേവി തുറമുഖത്തെത്തുന്ന രാഷ്ട്രപതിയുടെ താമസവും ഇതേ ഹോട്ടലില്‍ തന്നെ ക്രമീകരിച്ചിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവാഹ പാര്‍ട്ടിയോട് വേദി മാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവസാന ശ്രമമെന്ന നിലയിലാണ് വധു ജനുവരി 5ന് രാഷ്ട്രപതി ഓഫീസിനെ മെൻഷൻ ചെയ്ത് ട്വീറ്റ് ചെയ്തത്.

യുവതിക്ക് മറുപടി ഒന്നും ലഭിച്ചില്ലെങ്കിലും രാഷ്ട്രപതി ഭവന്‍ നടപടിയെടുത്തു. കല്യാണപാര്‍ട്ടിയുടെ അസൗകര്യം ഒഴിവാക്കാന്‍ രാഷ്ട്രപതിയുടെ സുരക്ഷ കുറച്ചതായും ചൊവ്വാഴ്ച രാവിലെ തന്നെ അദ്ദേഹം കൊച്ചിയില്‍ നിന്ന് പുറപ്പെടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികള്‍ക്ക് ആശംസയുമായി ട്വീറ്റും രാഷ്ട്രപതി ഭവന്‍ പങ്കുവെച്ചിട്ടുണ്ട്. യുവതിയുടെ പ്രശ്നം പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ അവസത്തില്‍ പ്രസിഡന്റ് ആശംസകള്‍ അറിയിക്കുന്നതായും ട്വീറ്റില്‍ പറയുന്നു.

English summary
President ramnath Kovind helped couple who are asked to change the wedding venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X