കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥികളുടെ ആത്മഹത്യ; പ്രസിഡന്റ് രാംനാഥ് കോവിന്ദ് റിപ്പോര്‍ട്ട് തേടി

  • By S Swetha
Google Oneindia Malayalam News

ദില്ലി: മെയ് മാസത്തില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലം പുറത്തുവന്നതിനുശേഷം തെലങ്കാനയില്‍ 27 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ചീഫ് സെക്രട്ടറി എസ് കെ ജോഷിയോട് വസ്തുതാപരമായ റിപ്പോര്‍ട്ട് തേടി. മിക്ക വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വയം ജീവന്‍ ഇല്ലാതാക്കിയത്. 9 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നുവെങ്കിലും മൂന്ന് ലക്ഷം കുട്ടികള്‍ക്ക് വിജയിക്കാനായില്ല.

<br> ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വികസനം പ്രദേശവാസികളുടെ ആഗ്രഹപ്രകാരം; ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വികസനം പ്രദേശവാസികളുടെ ആഗ്രഹപ്രകാരം; ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇഷ്യു ചെയ്ത മാര്‍ക്ക്ഷീറ്റുകളില്‍ പലതരം പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയിച്ചിട്ടുട്ടും വിദ്യാര്‍ത്ഥികളെ 'ഹാജരായില്ല' അല്ലെങ്കില്‍ 'പരാജയപ്പെട്ടു' എന്ന് അടയാളപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്ഷീറ്റില്‍ തെറ്റായ വിഷയത്തിന്റെ പേര് അച്ചടിച്ചതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ മോശം പെരുമാറ്റം ആരോപിച്ചും വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ ജൂലൈ ഒന്നിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് രാഷ്ട്രപതി റിപ്പോര്‍ട്ട് തേടിയത്.

ramnath-15

മെയ് മാസം പരീക്ഷ ഫലം പുറത്തു വന്നതോടെ തങ്ങള്‍ക്ക് കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും ഇന്റര്‍മീഡിയറ്റ് ബോര്‍ഡിന് ഒരു വീഴ്ച വരുത്താന്‍ കഴിയുമെന്നും വാദിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ടെസ്റ്റ് പേപ്പറുകള്‍ വിലയിരുത്തിയ ഗ്ലോബറീന ടെക്‌നോളജീസ് ഇത്തരത്തില്‍ തെറ്റ് സംഭവിക്കാമെന്ന് അന്ന് നിഗമനത്തിലെത്തി. ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി എ അശോക്, മൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ തെറ്റായ 'ബബ്ലിംഗ്' കാരണം വിലയിരുത്തലില്‍ പിശകുകളുണ്ടെന്ന് സമ്മതിച്ചു. ഉത്തരവാദിത്തപ്പെട്ട അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.

മാതാപിതാക്കളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ പാനല്‍ ഒരു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും, സോഫ്റ്റ്വെയറിലെ പിശകുകള്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷകളിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമാകുമെന്ന് സമിതി അതിന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, തെലങ്കാന ഹൈക്കോടതി അടുത്തിടെ ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ ബോര്‍ഡിന് ഒരു ക്ലീന്‍ ചിറ്റ് നല്‍കി. ബാലാല ഹക്കുല സംഘം എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പിശകിന്റെ ശതമാനം 0.16 ശതമാനം മാത്രമേയുള്ളുവെന്നു ഇത് നിസാരമാണെന്നും കോടതി വ്യക്തമാക്കി.

English summary
President Ramnath Kovind seeks report on suicide of Telegana intermediate students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X