കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!!

Google Oneindia Malayalam News

Recommended Video

cmsvideo
President rule in Maharashtra is not permanent | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണമായ രീതിയില്‍ ഇത് വിജയമാകില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അത്തരത്തിലുള്ളതാണ്. അതേസമയം ഇതിനെതിരെയുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഒരുവശത്ത് ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ശിവസേനയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് എന്‍സിപി പ്ലാന്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ എല്ലാ വശത്ത് നിന്നും സമ്മര്‍ദം ഉയര്‍ന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിലെ സാധ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കാനായി കൃത്യമായ ഭൂരിപക്ഷവുമായി ഗവര്‍ണറെ സമീപിച്ചാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കേണ്ടി വരും. ഇക്കാര്യം ബിജെപി നേതാക്കള്‍ വരെ സമ്മതിക്കുന്നു. എന്നാല്‍ ശിവസേനയ്ക്ക് വലിയൊരു കുരുക്ക് എന്‍സിപി തയ്യാറാക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ടാണ് ബിജെപി ഈ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായത്.

ആഭ്യന്തര മന്ത്രാലയം പറയുന്നു

ആഭ്യന്തര മന്ത്രാലയം പറയുന്നു

രാഷ്ട്രപതി ഭരണം സാങ്കേതികമായ കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. നിലവില്‍ ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഈ കാലയളവില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷവുമായി സര്‍ക്കാരുണ്ടാക്കാന്‍ മുന്നോട്ട് വന്നാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കേണ്ടി വരും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയവും ഉറപ്പിച്ച് പറയുന്നു. അതേസമയം നിയമസഭ പിരിച്ചുവിട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാഷ്ട്രപതി ഭരണം സ്ഥിരമാണെന്ന അഭ്യൂഹങ്ങള്‍ ഇല്ലാതായി.

എന്‍സിപിയുടെ നീക്കങ്ങള്‍

എന്‍സിപിയുടെ നീക്കങ്ങള്‍

എന്‍സിപി ഒരുവശത്ത് നിന്ന് വമ്പന്‍ നീക്കങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസുമായി അടിയന്തര ചര്‍ച്ചയാണ് എന്‍സിപി നടത്തിയത്. ശിവസേന ബിജെപിയോട് ആവശ്യപ്പെട്ടത് പോലെ 50:50 ഫോര്‍മുല ശരത് പവാറും മുന്നോട്ട് വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിന് ശേഷം കൈമാറണമെന്നാണ് ആവശ്യം. അതേസമയം കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവിയും നല്‍കും. കോണ്‍ഗ്രസ് പൊതു മിനിമം പരിപാടിയുടെ രൂപരേഖ തയ്യാറാക്കിയെന്നാണ് സൂചന.

ബിജെപിയെ പരിഗണിക്കും

ബിജെപിയെ പരിഗണിക്കും

എന്‍സിപിയുടെ നീക്കത്തില്‍ ശിവസേന വിരണ്ടിരിക്കുകയാണ്. ബിജെപിയുമായി അടുക്കാനാണ് ശിവസേന വീണ്ടും ലക്ഷ്യമിടുന്നത്. ബിജെപി നേതാക്കള്‍ ശിവസേനയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഉദ്ധവ് വ്യക്തമാക്കി. അതേസമയം ബിജെപി തങ്ങളുടെ ഓഫര്‍ അംഗീകരിച്ചാല്‍ വീണ്ടും സഖ്യമാവാമെന്നും ഉദ്ധവ് പറഞ്ഞു. മാധ് ഐലന്റിലാണ് തന്റെ എംഎല്‍എമാര്‍ ഉള്ളതെന്നും ഉദ്ധവ് വ്യക്തമാക്കി. ഇതോടെ രണ്ട് വശത്തേക്കും കാര്യങ്ങളെ കൊണ്ടുപോകുകയാണ് ഉദ്ധവ് താക്കറെ.

സുപ്രീം കോടതി പരിഗണിച്ചില്ല

സുപ്രീം കോടതി പരിഗണിച്ചില്ല

ശിവസേനയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. അടിയന്തര വാദം കേള്‍ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും ഹര്‍ജിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ പത്തരയോടെ ഹര്‍ജി പരിഗണിക്കും. അതേസമയം പിഴവുകള്‍ തിരുത്തിയുള്ള ഹര്‍ജി കോടതിയില്‍ നല്‍കുമെന്ന് സേനാ അഭിഭാഷകന്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവിയുണ്ടാവുക.

കപില്‍ സിബലിന്റെ സഹായം

കപില്‍ സിബലിന്റെ സഹായം

ശിവസേനയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിബല്‍ ആരോപിച്ചു. ഇതിനിടെ എംഎല്‍എമാരെ കാണാന്‍ ഉദ്ധവ് താക്കറെ മാധ് ഐലന്‍ഡ് റിസോര്‍ട്ടിലെത്തി. ബിജെപിയില്‍ നിന്ന് അകലം പാലിക്കണമെന്ന് ഉദ്ധവ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ശിവസേനയെ പിന്തുണ അറിയിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പവാറിനെ അറിയിച്ചിട്ടുണ്ട്. എന്‍സിപി ശിവസേനയെ പിന്തുണയ്ക്കുന്നതിലുള്ള എതിര്‍പ്പ് ഹൈക്കമാന്‍ഡിനും ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.

പിന്തുണച്ച് സ്വാമി

പിന്തുണച്ച് സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി രാഷ്ട്രപതി ഭരണം തുടരാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകായണ്. ബിജെപിക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമുണ്ടെങ്കിലും അവര്‍ക്ക് ഏത് സമയത്തും ഗവര്‍ണറെ സമീപിക്കാം. വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്യാം. രാഷ്ട്രപതി ഭരണം സ്ഥിരമായുള്ളകാര്യമല്ലെന്നും, ഏത് നിമിഷം വേണമെങ്കിലും എടുത്ത് കളയാവുന്നതാണെന്നും സ്വാമി വ്യക്തമാക്കി. അതേസമയം ശിവസേനയെ കൂട്ടി എന്‍സിപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനാവുമെന്ന് സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

മഹാരാഷ്ട്ര ഗെയിമില്‍ ചാണക്യനായി ശരത് പവാര്‍.. ശിവസേന വഴങ്ങും, സര്‍ക്കാര്‍ രൂപീകരണത്തിലും ട്വിസ്റ്റ്!മഹാരാഷ്ട്ര ഗെയിമില്‍ ചാണക്യനായി ശരത് പവാര്‍.. ശിവസേന വഴങ്ങും, സര്‍ക്കാര്‍ രൂപീകരണത്തിലും ട്വിസ്റ്റ്!

English summary
president rule in maha not permanent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X